ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. അനന്ത്നാഗിലെ പഹൽഗാം മേഖലയിലെ ശ്രീചന്ദ് വനമുകളിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലാലാണ് ഭീകരരെ കണ്ടെത്തിയത്. തുടർന്ന് ഭീകരൻ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
സേന നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരൻ കൊല്ലപ്പെടുകയായിരുന്നു. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി പോലീസ് കൂട്ടിച്ചേർത്തു
Comments