പത്തനംതിട്ട : ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കുറ്റപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റിലായി. കുറ്റപ്പുഴ മാടൻമുക്ക് കരിന്താഴെ വീട്ടിൽ അരുൺ കുമാർ (25) നെയാണ് ഇന്നലെ ഉച്ചയോടെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവല്ല സ്വദേശിനിയായ 17 കാരി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇന്നലെ രാത്രി എട്ടു മണിയോടെ മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments