ഇടുക്കി: വണ്ടൻമേട്ടിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് പെൺകുട്ടി മരിച്ചു. വാഴവീടിന് സമീപം പതിനാറ് ഏക്കറിലായിരുന്നു സംഭവം. എട്ടുവയസ്സുകാരിയാണ് മരിച്ചത്.
കുളത്തിന് സമീപം മറ്റൊരു പെൺകുട്ടിയുമൊത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. അബദ്ധത്തിൽ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന പെൺകുട്ടി പറയുന്നത്. പെൺകുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ ഉടനെ കുളത്തിൽ ചാടി പെൺകുട്ടിയെ പുറത്തെടുത്ത് കട്ടപ്പനയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പം ഏത്തോട്ടത്തിലേക്ക് പോയതായിരുന്നു പെൺകുട്ടി.
അടുത്തിടെ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ ഇരയാണ് മരിച്ച പെൺകുട്ടി. കേസിലെ പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും പോലീസ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്.
Comments