ന്യൂഡൽഹി: നോയിഡ വ്യവസായ മേഖലയിലുണ്ടായ തീ അണയ്ക്കുന്നതിൽ വിജയിച്ച് അഗ്നിശമന സേന. ഇന്നലെ രാത്രി വൈകിയുണ്ടായ അഗ്നിബാധയാണ് ഇന്ന് പുലർച്ചയോടെ കെടുത്തിയത്. പത്തിലേറെ അഗ്നിശമന വാഹനങ്ങൾ ആറു മണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ കെടുത്താനായത്.
ഗാസിയാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലേബർ ചൗക്കിനടുത്താണ് അർദ്ധരാത്രി അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടത്. പഴയ സാധനങ്ങൾ കൂട്ടിയിട്ട ഗോഡൗണിലാണ് തീപിടുത്ത മുണ്ടായതെന്ന് പോലീസ് കണ്ടെത്തി. ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഗോഡൗണിലെ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ ഗോഡൗണിൽ തീപടരാൻ പാകത്തിന് എന്തൊക്കെ വസ്തുക്കളാണ് സൂക്ഷിച്ചിരുന്നതെന്ന പരിശോധന തുടരുകയാണ്. ഇന്ത്യയിലെ ഏറ്റവും വിശാലമായ വ്യവസായ മേഖലയിൽ ഉണ്ടാകുന്ന ഇത്തരം അശ്രദ്ധമായ അപകടങ്ങൾ എല്ലാ വ്യവസായ ശാലകൾക്കും മുന്നറിയിപ്പാണെന്നും അഗ്നിശമന സേനാ അറിയിച്ചു. കടുത്ത ചൂടുള്ള ഉത്തരേന്ത്യയിൽ അഗ്നിബാധ ജനജീവിതത്തെ ഏറെ ബാധിക്കുമെന്നതും വലിയ പ്രതിസന്ധിയായി അധികൃ തർ ചൂണ്ടിക്കാട്ടുന്നു.
Comments