വീണ്ടും തോൽവി ; നാണം കെട്ട് മുംബൈ ഇന്ത്യൻസ്
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീണ്ടും തോൽവി ; നാണം കെട്ട് മുംബൈ ഇന്ത്യൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 11:36 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ 52 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊൽക്കത്ത ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ മുംബൈക്ക് 17.3 ഓവറിൽ മുഴുവൻ വിക്കറ്റും നഷ്ടമായി. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് കൊൽക്കത്ത നേടിയത്. എന്നാൽ 17.3 ഓവറിൽ 113 റൺസ് എടുത്തപ്പോഴേക്കും മുംബൈക്ക് മുഴുവൻ വിക്കറ്റും നഷ്ടമാവുകയായിരുന്നു.

കൊൽക്കത്തയ്‌ക്ക് വേണ്ടി വെങ്കടേഷ് അയ്യരും നിതീഷ് റാണയും ക്രീസിൽ നിറഞ്ഞാടിയപ്പോൾ, മുംബൈക്ക് വേണ്ടി ഇഷാൻ കിഷാൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്തയ്‌ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. വെങ്കടേഷ് അയ്യർ 24 ബോളിൽ 4 സിക്‌സറും 3 ബൗണ്ടറിയുമുൾപ്പെടെ 43 റൺസ് എടുത്തപ്പോൾ അജിങ്ക്യ രഹാനെ 24 ബോളിൽ 3 ബൗണ്ടറിയോട് കൂടി 25 റൺസ് നേടി. വെങ്കടേഷ്- രഹാനെ കൂട്ടുകെട്ട് 60 റൺസാണ് നേടിയത്. ഇവർക്ക് പിന്തുണയുമായി പിന്നാലെ നിതീഷ് റാണയുമെത്തി. 26 ബോളിൽ 4 സിക്‌സറും 3 ബൗണ്ടറിയുമുൾപ്പെടെ 43 റൺസ് നേടിയ റാണയെ ബൂമ്‌റയാണ് എറിഞ്ഞുവീഴ്‌ത്തിയത്.

പിന്നീട് ഇറങ്ങിയ ശ്രേയസ് അയ്യരും ആന്ദ്ര റസ്സലും മികച്ച പ്രകടം നടത്തിയില്ലെങ്കിലും റിങ്കു സിംഗ് 19 ബോളിൽ 23 റൺസ് നേടി.

മുംബൈക്ക് വേണ്ടി ജസ്പ്രീത് ബൂമ്‌റ തന്നെയാണ് റെക്കോർഡ് വിക്കറ്റ് വീഴ്‌ത്തിയത്. ബൂമ്‌റ 5 വിക്കറ്റാണ് എടുത്തത്. കുമാർ കാർത്തികേയ 2 വിക്കറ്റും ഡാനിയൽ സാംസും മുരുഗൻ അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് തുടക്കത്തിൽ തന്നെ അടി പതറി. ക്യാപ്റ്റൻ രോഹിക്ക് ശർമ്മ 6 ബോളിൽ 2 റൺസ് മാത്രമാണ് നേടിയത്. ഇഷാൻ കിഷാൻ 43 ബോളിൽ 1 സിക്‌സറും 5 ബൗണ്ടറിയുമുൾപ്പെടെ 51 റൺസ് നേടി. ഇതാണ് ടീമിന്റെ സ്‌കോർ ഉയർത്തിയത്. പിന്നീടിറങ്ങിയ രമൺദീപ് സിംഗ് 16 ബോളിൽ 12 റൺസും, ടിം ഡേവിഡ് 9 ബോളിൽ 13 റൺസും മാത്രമാണ് നേടിയത്.

കൊൽക്കത്തയ്‌ക്ക് വേണ്ടി പാറ്റ് കമ്മിൻസ് 3 വിക്കറ്റും, ആന്ദ്ര റസ്സൽ 2 വിക്കറ്റും, ടിം സൗതേ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Tags: IPL
ShareTweetSendShare

More News from this section

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

വിവാഹാഭ്യർത്ഥന വീണ്ടും നിരസിച്ചു; ആളുകൾ നോക്കിനിൽക്കെ യുവതിയെ കുത്തിക്കൊന്ന് കാമുകൻ; നാടിനെ നടുക്കിയ കൊലപാതകം

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീം; എവിസി മെന്‍സ് കപ്പില്‍ ആദ്യമായി മെഡല്‍; പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്‍മാരായ ബഹ്‌റൈനിനെ

‘അയാളോട് കരുണ കാണിക്കാൻ യാതൊരു സാഹചര്യവുമില്ല’; രാജ്യത്തെ നടുക്കിയ മൂന്നുവയസ്സുകാരിയുടെ ബലാത്സംഗ കൊലപാതകം; 65 കാരിക്ക് വധശിക്ഷ വിധിച്ച് കോടതി

ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്കാരച്ചടങ്ങ്; ഇന്ത്യ പ്രതിനിധി സംഘത്തെ അയക്കും

Latest News

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഭാരതീയ സംസ്കാരത്തിന്റെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരൻ തമ്പി

ലോകകപ്പ് ചരിത്രമെഴുതിയ കേപ് വെര്‍ദെ ടീമിന് തിരിച്ചടി; നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി; ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു

‘ഹണി, എന്നോട് ക്ഷമിക്കണം’;വിവാദ പരാമർശത്തിൽ ഖേദം; നടിയോട് മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂർ; നിയമനടപടി പിൻവലിക്കണമെന്ന് അപേക്ഷ

ഭുവനേശ്വറില്‍ രോഹിത്-ശ്രീശങ്കര്‍ ഷോ; ഏഷ്യന്‍ ഗെയിംസ് പ്രതീക്ഷകള്‍ക്ക് കരുത്തേകി മിന്നും പ്രകടനം

കാടിനുള്ളിൽ മാവോയിസ്റ്റുകളുടെ രഹസ്യ ഫാക്ടറി; പുറത്തുവന്നത് ഞെട്ടിക്കുന്ന ആയുധശേഖരം; വൻ ഓപ്പറേഷനുമായി സുരക്ഷാസേന; ഭീകരർ പദ്ധതിയിട്ടത് വൻ ആക്രമണം

കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

നേതാക്കളുടെ പ്രസംഗം ആക്രമിക്കാനുള്ള സിഗ്നൽ; ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആൾക്കൂട്ട ആക്രമണം; സിപിഎം നേതൃത്വത്തിനെതിരെ ഇഡി കോടതിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies