ലോകകപ്പ് ചരിത്രമെഴുതിയ കേപ് വെര്‍ദെ ടീമിന് തിരിച്ചടി; നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി; ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പ് ചരിത്രമെഴുതിയ കേപ് വെര്‍ദെ ടീമിന് തിരിച്ചടി; നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി; ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2026, 02:46 pm IST
Facebook
Twitter
WhatsAppTelegram

വാഷിംങ്ടണ്‍: കേപ് വെര്‍ദെ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി. ഫിഫ സീരീസിനായി ന്യൂസിലന്‍ഡില്‍ എത്തിയിരിക്കെ ടീമിന്റെ വിവര്‍ത്തകയായി പ്രവര്‍ത്തിച്ചിരുന്ന ബ്രസീല്‍ സ്വദേശിനിയാണ് പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ന്യൂസിലന്‍ഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേപ് വെര്‍ദെ ടീം മാര്‍ച്ചില്‍ ഫിഫ സീരീസിന്റെ ഭാഗമായി ന്യൂസിലന്‍ഡില്‍ എത്തിയിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി.

ടീമിന്റെ വിവര്‍ത്തകയായി പ്രവര്‍ത്തിച്ചിരുന്ന ബ്രസീല്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. ഓക്ലന്‍ഡിലെ ഹോട്ടല്‍ മുറിയിലേക്ക് റയാന്‍ മെന്‍ഡസ് അതിക്രമിച്ച് കയറി ശാരീരികമായും ലൈംഗികമായും ആക്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മാര്‍ച്ച് 27ന് ചിലിക്കെതിരായ മത്സരത്തിന് ശേഷം ഒരു ഹോട്ടല്‍ മുറിയില്‍ യോഗമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അവിടെ എത്തിയെങ്കിലും അത് ഔദ്യോഗിക യോഗമല്ലെന്നും സാമൂഹിക ഒത്തുചേരലാണെന്നും മനസ്സിലായതോടെ സ്വന്തം മുറിയിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു.

തുടര്‍ന്ന് മെന്‍ഡസ് തന്റെ മുറിവരെ പിന്തുടര്‍ന്നുവെന്നും വാതിലില്‍ മുട്ടിയ ശേഷം വാതില്‍ തുറന്നപ്പോള്‍ ബലമായി അകത്ത് കടന്നുവെന്നുമാണ് ആരോപണം. തുടര്‍ന്ന് കഴുത്ത് ഞെരിക്കുകയും മര്‍ദിക്കുകയും കടിക്കുകയും പിന്നീട് ബലാത്സംഗം ചെയ്യുകയുമുണ്ടായെന്ന് ന്യൂസിലന്‍ഡ് പോലീസിന് നല്‍കിയ മൊഴിയില്‍ പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കേപ് വെര്‍ദെ ഫുട്‌ബോള്‍ ബോര്‍ഡിലെ കുറഞ്ഞത് മൂന്ന് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ആരും പ്രതികരിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

പരാതി ഔദ്യോഗികമായി നല്‍കിയ ശേഷം പരാതിക്കാരി ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനയ്‌ക്ക് വിധേയയായതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരീരത്തിലുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും അവര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. മെഡിക്കല്‍ പരിശോധനയില്‍ ജനനേന്ദ്രിയത്തില്‍ പരിക്കുകളും സ്തനങ്ങള്‍, കഴുത്ത്, ചുണ്ടുകള്‍ എന്നിവിടങ്ങളില്‍ മര്‍ദനമേറ്റതിന്റെ പാടുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പരിശോധനാഫലം ഏപ്രില്‍ 10ന് ന്യൂസിലന്‍ഡ് പോലീസിന് കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: Cape Verde captainBrazilian womansummit assault evidenceRyan Mendesnewzeland policestarted investigation
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies