തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ച സമസ്ത നേതാവിനെ തള്ളിപ്പറയാത്ത പുരോഗമനവാദികളെ വിമർശിച്ച് നടൻ ഹരീഷ് പേരടി. എൽഡിഎഫിനും യുഡിഎഫിനും സമസ്തയുടെ വോട്ട് തൃക്കാക്കരയിൽ ഞങ്ങൾക്കുവേണ്ടാ എന്ന് പറയാനുള്ള നട്ടെല്ലുണ്ടോ? എന്ന് ഹരീഷ് പേരടി ചോദിക്കുന്നു. യുപിയിലെ യോഗിയെ വിമർശിച്ചാൽ മാത്രം പുരോഗമന വാദികൾ ആകില്ല …സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സിൽ പോകാത്ത ഈ മുസലിയാരെയും തള്ളി പറയണം.അതാണ് പുരോഗമനമെന്നും ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിലേക്ക്,
പെൺകുട്ടിയെ അവാർഡ് വാങ്ങാൻ സ്റ്റേജിലേക്ക് ക്ഷണിച്ചതിന്റെ പേരിൽ സംഘാടകർക്ക് സമസ്ത നേതാവിന്റെ ശാസന. മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് മുതിർന്ന നേതാവ് എം.ടി.അബ്ദുല്ല മുസലിയാർ ശാസിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനിക്ക് സ്റ്റേജിൽ നിന്ന് മടങ്ങി പോവേണ്ടി വന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നതും…..LDF നും UDF നും സമസ്തയുടെ വോട്ട് തൃക്കാക്കരയിൽ ഞങ്ങൾക്കുവേണ്ടാ എന്ന് പറയാനുള്ള നട്ടെല്ലുണ്ടോ?..UP യിലെ യോഗിയെ വിമർശിച്ചാൽ മാത്രം പുരോഗമന വാദികൾ ആകില്ല …സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സിൽ പോകാത്ത ഈ മുസലിയാരെയും തള്ളി പറയണം..അതാണ് പുരോഗമനം…മുന്നോട്ടുള്ള കുതിപ്പ്…എബടെ?…കേരളം..കേരളം..കേളികൊട്ടുയരുന്ന കേരളം..
Comments