യൂബർ കപ്പ് 2022: അമേരിക്കയെ 4-1ന് തകർത്ത് ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

യൂബർ കപ്പ് 2022: അമേരിക്കയെ 4-1ന് തകർത്ത് ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 04:02 pm IST
Facebook
Twitter
WhatsAppTelegram

ബാങ്കോക്ക്: ബാഡ്മിന്റണിലെ ഡേവിസ് കപ്പ് എന്നറിയപ്പെടുന്ന യൂബർ കപ്പിൽ ഇന്ത്യക്ക് കരുത്തുറ്റ മുന്നേറ്റം. അമേരിക്കയെ ഒന്നിനെതിരെ നാല് മത്സരങ്ങളിൽ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതാ ടീമുകൾ ക്വാർട്ടറിലേക്ക് കടന്നത്. ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ കീഴിൽ രാജ്യങ്ങൾ പരസ്പരം പോരാടുന്ന മത്സരമാണ് യൂബർകപ്പ്.

വിവിധ രാജ്യങ്ങൾ വ്യത്യസ്ത ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുന്ന പോരാട്ടത്തിൽ ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ അമേരിക്കയ്‌ക്കെതിരെ മത്സരിച്ചത്. ലോക ഏഴാം നമ്പർ താരവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ പി.വി.സിന്ധുവാണ് ആദ്യ ജയം സ്വന്തമാക്കിയത്. ജെന്നീ ഗായിയെയാണ് 21-10, 21-11ന് തോൽപ്പിച്ചത്.

രണ്ടാം പോരാട്ടത്തിൽ വനിതകളുടെ ഡബിൾസിൽ താനീഷാ ക്രാസ്‌റ്റോ-ട്രീസ ജോളി സഖ്യം ഫ്രാൻസെസ്‌കാ കോർബറ്റ്-അലിസണ് ലീ സഖ്യത്തെ 21-19, 21-10ന് തോൽപ്പിച്ചു. വനിതാ സിംഗിൾസിൽ ആകർഷി കശ്യപ് എസ്തർ ഷീയെ 21-18, 21-11ന് കീഴടക്കി.

വനിതാ ഡബിൾസിൽ ശ്രുതി മിശ്ര-സിംറൻ സിൻഘി സഖ്യം ലോറൻ ലാം-കോടി താംഗ് ലീ സഖ്യത്തോട് 12-21, 21-17, 13-21ന് പരാജയപ്പെട്ടു. എന്നാൽ അവസാന മത്സരത്തിൽ അഷ്മിത ചാലിഹ നതാലി ചീയെ 21-18, 21-13ന് മുട്ടുകുത്തിച്ചു. ടൂർണ്ണമെന്റിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യൻ നിര 4-1ന് കാനഡയെ പരാജയപ്പെടുത്തിയിരുന്നു.

Share
Tweet
SendShare

More News from this section

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

പരിക്കിനെ മറികടന്ന് ഗംഭീര തിരിച്ചുവരവ്; ആദ്യ വേള്‍ഡ് ടൂര്‍ ഫൈനലില്‍ അശ്മിത ചാലിഹ; ഫൈനലില്‍ ചൈനീസ് താരത്തെ നേരിടും

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies