ക്ഷമയെ പരീക്ഷിക്കരുത്; എംഎൻഎസ് പ്രവർത്തകർ പാക് തീവ്രവാദികളല്ലെന്ന് രാജ് താക്കറെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷമയെ പരീക്ഷിക്കരുത്; എംഎൻഎസ് പ്രവർത്തകർ പാക് തീവ്രവാദികളല്ലെന്ന് രാജ് താക്കറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 07:18 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ക്ഷമയെ പരീക്ഷക്കരുതെന്ന മുന്നറിയിപ്പുമായി എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെ. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്ക് അയച്ച കത്തിലാണ് രാജ് താക്കറെയുടെ പരാമർശം. തങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും അധികാരം വന്നുചേരുകയും പോകുകയും ചെയ്യുമെന്നും രാജ് താക്കറെ കത്തിലൂടെ ഓർമ്മിപ്പിച്ചു.

”മഹാരാഷ്‌ട്ര സർക്കാരിനോട് ഒന്നേ പറയാനുള്ളൂ.. ഞങ്ങളുടെ ക്ഷമയുടെ പരിധി കാണാൻ നിൽക്കരുത്. അധികാരം വരും പോകും. അധികാരത്തിന്റെ ചെമ്പിൻ തകിട് ആരും കൊണ്ടുവന്നിട്ടില്ല.” രാജ് താക്കറെ പറഞ്ഞു.

മസ്ജിദുകളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് അറിയിച്ചിരുന്നു. ഈ പ്രക്ഷോഭത്തിന് മുമ്പ് തന്നെ മഹാരാഷ്‌ട്ര നവനിർമാണ സേനയുടെ 28,000 പ്രവർത്തകർക്ക് പോലീസ് നോട്ടീസ് അയച്ചതായും അവരിൽ പലരെയും അറസ്റ്റ് ചെയ്തതായും രാജ് താക്കറെ പറഞ്ഞു.

ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന, ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന അനധികൃത ഉച്ചഭാഷിണികൾ എടുത്ത് മാറ്റുന്നത് തടയാനാണോ സർക്കാരിന്റെ ശ്രമമെന്നും രാജ് താക്കറെ ചോദിച്ചു. പാകിസ്താനിൽ നിന്നെത്തിയ തീവ്രവാദികളെ കൈകാര്യം ചെയ്യുന്നതിന് സമാനമായാണ് തങ്ങളുടെ പാർട്ടി പ്രവർത്തകരോട് പെരുമാറുന്നത്. ഇത്തരത്തിൽ യഥാർത്ഥ ഭീകരരോട് പെരുമാറാനും അവർക്കെതിരെ നടപടി സ്വീകരിക്കാനും മഹാരാഷ്‌ട്ര സർക്കാരോ അവരുടെ പോലീസ് സേനയോ ശ്രമിച്ചിട്ടുണ്ടോയെന്നും രാജ് താക്കറെ ചോദിച്ചു.

ഇത് മസ്ജിദുകളുടെ മാത്രം കാര്യമല്ല. അനധികൃതമായി ഉച്ചഭാഷിണികൾ ഉപയോഗിക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. ഇതൊരു മതപരമായ പ്രശ്‌നമല്ലെന്നും സാമൂഹിക പ്രശ്‌നമാണെന്നും നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ പ്രശ്‌നം മതവൽക്കരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ സമാനമായി തന്നെ നേരിടും. കലാപം സൃഷ്ടിക്കുകയല്ല ലക്ഷ്യമെന്നും രാജ് താക്കറെ വ്യക്തമാക്കി.

Tags: RAJ THACKERAYMNSLoudspeaker row
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies