ഹോട്ടൽ പരിശോധനകൾ പ്രഹസനമോ? തൃശൂരിൽ പൂരത്തിനെത്തിയവർക്ക് ഇന്ത്യൻ കോഫി ഹൗസിലെ വാഷ്‌ബേസിനിൽ നിന്ന് ലഭിച്ചത് ചെളിവെള്ളം; അർദ്ധരാത്രിയിൽ പ്രതിഷേധവുമായി യുവാക്കൾ; ഭീഷണിയുമായി മാനേജ്‌മെന്റും ജീവനക്കാരും -വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹോട്ടൽ പരിശോധനകൾ പ്രഹസനമോ? തൃശൂരിൽ പൂരത്തിനെത്തിയവർക്ക് ഇന്ത്യൻ കോഫി ഹൗസിലെ വാഷ്‌ബേസിനിൽ നിന്ന് ലഭിച്ചത് ചെളിവെള്ളം; അർദ്ധരാത്രിയിൽ പ്രതിഷേധവുമായി യുവാക്കൾ; ഭീഷണിയുമായി മാനേജ്‌മെന്റും ജീവനക്കാരും -വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 02:05 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: സംസ്ഥാനത്ത് ഹോട്ടലുകളിൽ നടത്തുന്ന പരിശോധനകൾ പ്രഹസനമെന്ന് ആക്ഷേപം. തൃശൂരിലെ പൂരനഗരിയോട് ചേർന്ന റൗണ്ട് സൗത്തിലെ ഇന്ത്യൻ കോഫീ ഹൗസിൽ ഇന്നലെ ഭക്ഷണം കഴിക്കാനെത്തിയവർക്ക് വാഷ്‌ബേസിനിലെ ടാപ്പിലൂടെ ലഭിച്ചത് ചെളിവെളളം. പരാതി പറഞ്ഞവരെ ഭീഷണിയും കൈയ്യേറ്റശ്രമവുമായി നേരിടാനാണ് ജീവനക്കാരും മാനേജ്‌മെന്റും ശ്രമിച്ചത്.

പൂരം വെടിക്കെട്ട് കാണാൻ മൂവാറ്റുപുഴയിൽ നിന്നും എത്തിയ യുവാക്കളാണ് കോഫീ ഹൗസിലെ വാഷ്‌ബേസിനിലൂടെ ചെളിവെളളം വരുന്നതിൽ പരാതിയുമായി രംഗത്തെത്തിയത്. പൂരം പ്രമാണിച്ച് അർദ്ധരാത്രിയും തുറന്നിരുന്ന കോഫീ ഹൗസിൽ ഭക്ഷണം കഴിക്കാൻ കയറിയതായിരുന്നു ഇവർ. കൈകഴുകാൻ എത്തിയപ്പോഴാണ് വാഷ്‌ബേസിനിലെ പൈപ്പിൽ വരുന്നത് ചെളിവെളളമാണെന്ന് മനസിലായത്.

തുടർന്ന് ജീവനക്കാരോടും കൗണ്ടറിലുണ്ടായിരുന്ന മാനേജ്‌മെന്റ് പ്രതിനിധിയോടും പരാതി പറഞ്ഞെങ്കിലും നിങ്ങൾ എന്തുവേണമെങ്കിലും ചെയ്‌തോളാനായിരുന്നു പ്രതികരണം. ജീവനക്കാരിൽ ചിലർ യുവാക്കൾക്കെതിരെ കൈയ്യേറ്റത്തിനും മുതിർന്നു. പുറത്തുണ്ടായിരുന്ന കൂടുതൽ യുവാക്കൾ പ്രതിഷേധമുയർത്തിയതോടെ സംഭവത്തിൽ വിശദീകരണം നൽകാനായി മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും ശ്രമം.

മഴ പെയ്തപ്പോൾ ചെളി കലർന്നതാണെന്നും കോർപ്പറേഷന്റെ വെളളമാണെന്നും ഞങ്ങൾ എന്തു ചെയ്യാനാണെന്നും ആയിരുന്നു വിശദീകരണം. എന്നാൽ അഴുക്കുവെളളമാണെങ്കിൽ ഫിൽറ്റർ ചെയ്തുവേണ്ടേ നൽകാനെന്ന യുവാക്കളുടെ ചോദ്യത്തിന് മറുപടിയുണ്ടായില്ല. സംഭവത്തിന്റെ വീഡിയോയും മൊബൈലിൽ യുവാക്കൾ പകർത്തിയതോടെയാണ് കോഫീ ഹൗസ് മാനേജ്‌മെന്റ് ഭീഷണിയും വെല്ലുവിളിയും അവസാനിപ്പിച്ചത്.

പ്രതിഷേധം കനത്തതോടെ പോലീസും സ്ഥലത്തെത്തി. ആദ്യം യുവാക്കൾക്കെതിരെ തിരിഞ്ഞ പോലീസ് രംഗം പന്തിയല്ലെന്ന് കണ്ട് പരാതിയുണ്ടെങ്കിൽ സ്റ്റേഷനിൽ നൽകാൻ പറഞ്ഞ് ഇവരെ ബലമായി പിന്തിരിപ്പിക്കാനായി പിന്നീട് ശ്രമം. എന്നാൽ കടയ്‌ക്ക് ഷട്ടറിടണമെന്ന ആവശ്യത്തിൽ യുവാക്കൾ ഉറച്ചുനിന്നു. ഇതിനിടെ ഒരിക്കൽ പോലും യുവാക്കളുടെ പരാതി സത്യമാണോയെന്ന് പരിശോധിക്കാൻ പോലീസ് തയ്യാറായില്ല.

ഒടുവിൽ രാത്രി ഒരു മണിയോടെയാണ് പ്രതിഷേധം അവസാനിച്ചത്. ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഒരു പെൺകുട്ടി മരിച്ചതിന് ശേഷം സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ പരിശോധനകൾ കാര്യക്ഷമമാക്കിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും അവകാശപ്പെടുന്നതിനിടെയാണ് സംഭവം.

ഹോട്ടലുകളിൽ നല്ല ഭക്ഷണം ഉറപ്പാക്കുമെന്ന ആരോഗ്യമന്ത്രിയുടെ ആവർത്തിച്ചുളള വാഗ്ദാനമാണ് വീണ്ടും വെല്ലുവിളിക്കപ്പെടുന്നത്. ഇന്ത്യൻ കോഫീ ഹൗസ് പോലുളള ഹോട്ടൽ ശൃംഖലകളെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളിൽ നിന്ന് ഒഴിവാക്കുന്നതായുളള ആക്ഷേപം നേരത്തെ മുതൽ ശക്തമാണ്.

ഹോട്ടലുകളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ വെളളവും പ്രധാന ഘടകമാണ്. പാചകം ചെയ്യാനുൾപ്പെടെ ഉപയോഗിക്കുന്ന വെളളം ജലവിതരണ അതോറിറ്റിയുടെ ലാബുകളിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിൽ മാത്രമേ ഹോട്ടൽ നടത്തിപ്പിനുളള ലൈസൻസ് ഉൾപ്പെടെ നൽകാവൂ എന്നാണ് നിയമം. ഇത് നിലനിൽക്കെയാണ് നഗ്നമായ നിയമലംഘനം ഉണ്ടായിരിക്കുന്നത്.

പൈപ്പിൽ ചെളിവെളളം; തൃശൂർകോഫി ഹൗസിന് മുൻപിൽ അർദ്ധരാത്രി പൂരപ്രേമികളുടെ പ്രതിഷേധം

ഹോട്ടലുകളിലെ പരിശോധനകൾ പ്രഹസനമോ? തൃശൂരിൽ പൂരനഗരിയോട് ചേർന്ന ഇന്ത്യൻ കോഫി ഹൗസിലെ വാഷ്‌ബേസിനിൽ ചെളിവെള്ളം. അർദ്ധരാത്രിയിൽ പ്രതിഷേധവുമായി യുവാക്കൾ; ഭീഷണിയുമായി മാനേജ്‌മെന്റും ജീവനക്കാരും. വീഡിയോ

Posted by Janam TV on Tuesday, May 10, 2022

Tags: തൃശൂർ പൂരം
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies