ബെന്നി ഹർലെമിന്റെ കാർകൂന്തലിന് നൂറഴക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ബെന്നി ഹർലെമിന്റെ കാർകൂന്തലിന് നൂറഴക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2022, 05:21 pm IST
Facebook
Twitter
WhatsAppTelegram

നീളമുള്ള മുടി ഇന്ന് സ്ത്രീകളുടെ മാത്രമല്ല പുരുഷന്മാരുടെ കൂടി പ്രത്യേകതയാണ്. ഒരു പക്ഷേ ഇന്ന് സ്ത്രീകളെക്കാൾ മുടിയുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നതും പുരുഷന്മാരെന്ന് തന്നെ പറയാം. ഇത്തരത്തിൽ മുടി നീട്ടിവളർത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയ ഒരാളുണ്ട്. മോഡൽ എന്ന നിലയിലും സോഷ്യൽ മീഡിയാ താരമെന്ന നിലയിലും അറിയപ്പെടുന്ന ബെന്നി ഹർലെമിനാണ് മുടി ഭാഗ്യമായത്.

2016 ലാണ് ബെന്നി ഹർലെമും അദ്ദേഹത്തിന്റെ മുടിയും പ്രശസ്തമാകാൻ ആരംഭിച്ചത്. തന്റെ മുടിയഴക് അവതരിപ്പിച്ചുകൊണ്ടുള്ള ചിത്രങ്ങൾ ഹർലെം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇത് വൈറൽ ആയതോടെയാണ് ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ ഹർലമെിലേക്ക് പതിഞ്ഞത്. പിന്നീട് മുടി ഹെർലമിനെ ഗിന്നസ് വേൾഡ് റെക്കൊർഡിന് ഉടമയാക്കി.

2018 ലാണ് ഗിന്നസ് വേൾഡ് റെക്കോർഡ് എന്ന നേട്ടം ഹെർലെമിനെ തേടിയെത്തിയത്. അന്ന് 20.5 ഇഞ്ച് അതായത് 52 സെന്റീമീറ്റർ ആയിരുന്നു അദ്ദേഹത്തിന്റെ മുടിയുടെ നീളം. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവരുടെ എണ്ണവും പതിയെ വർദ്ധിക്കാൻ ആരംഭിച്ചു. 2016ൽ ഇൻസ്റ്റ ഗ്രാമിൽ മൂന്ന് ലക്ഷം ഫോളോവേഴ്സ് ആയിരുന്നു ഹെർലമിന് ഉണ്ടായിരുന്നത്. ഇത് പിന്നീട് അഞ്ച് ലക്ഷമായി ഉയർന്നു. ഇതോടെ സ്വന്തം മുടിയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോകളും ഹർലെം പങ്കുവയ്‌ക്കാൻ ആരംഭിച്ചു.

എന്നാൽ പ്രശസ്തിയ്‌ക്ക് പിന്നാലെ വിവാദവും ഹർലമെിനെ തേടിയെത്തി. ഓൺലൈൻ ആയി മുടി പരിപാലനത്തിനായുള്ള ഉത്പന്നങ്ങൾ അമിത വിലയ്‌ക്ക് വിൽക്കാൻ ആരംഭിച്ചതായിരുന്നു വിവാദത്തിലേക്ക് നയിച്ചത്. സ്വന്തമായി തയ്യാറാക്കിയത് എന്ന പേരിൽ തയ്യാറാക്കിയ ഉത്പന്നങ്ങൾ 399 ഡോളർ നിരക്കിലാണ് അദ്ദേഹം വിറ്റിരുന്നത്. എന്നാൽ വിപണയിൽ ലഭിക്കുന്ന ഉത്പന്നങ്ങൾ സ്വന്തമെന്ന പേരിൽ അമിത വിലയ്‌ക്ക് ഹെർലം വിൽക്കുകയായിരുന്നുവെന്നായിരുന്നു ഉയർന്ന വിമർശനം. ഇതോടെ ഉത്പന്നങ്ങളുടെ വില കുറയ്‌ക്കാനും ഹെർലം നിർബന്ധിതനായി. എന്നാൽ ഇതൊന്നും ഹാർലെമിനെ പിന്നോട്ട് വലിച്ചില്ല. തന്റെ മുടിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കുന്നത് അദ്ദേഹം തുടർന്നുകൊണ്ടേയിരുന്നു. ഇപ്പോൾ തന്നെപ്പോലെ മുടിയുള്ള മകൾക്കൊപ്പമാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവയ്‌ക്കാറ്.

ഏകദേശം രണ്ട് മണിക്കൂറോളം സമയം എടുത്താണ് ഹെർലം തന്റെ മുടി ചീകിയൊതുക്കുകയെന്നാണ് പറയുന്നത്. എങ്ങിനെയാണ് ഇത്രയും മുടിയെന്ന ചോദ്യത്തിന് തന്റെ മുടിയെ ഒരു ചെടിയെന്ന രീതിയിലാണ് പരിചരിക്കാറുള്ളതെന്നാണ് ഹെർലം നൽകുന്ന ഉത്തരം. പ്രകൃതിദത്തമായ ഷാംപൂവും മറ്റുമാണ് മുടിയിൽ ഉപയോഗിക്കാറ്. തങ്ങൾ ഭക്ഷണം പാകം ചെയ്യുന്നതു പോലെയാണ് മുടിയ്‌ക്കുള്ള ഉത്പന്നങ്ങളും തയ്യാറാക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Tags: hair
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies