ബെർമുഡയുടെ ദാഹം അകറ്റുന്ന മേൽക്കൂരകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ബെർമുഡയുടെ ദാഹം അകറ്റുന്ന മേൽക്കൂരകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2022, 05:26 pm IST
Facebook
Twitter
WhatsAppTelegram

നദികളോ തടാകങ്ങളോ ഇല്ലാത്ത പ്രദേശം. ഇവിടുത്തെ ജനങ്ങളെ രൂക്ഷമായ വെള്ളക്ഷാമത്തിൽ നിന്നും രക്ഷിക്കുന്നത് വീടുകളിലെ മേൽക്കൂരകളാണ്. കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. വടക്കൻ അറ്റലാന്റിലെ ബെർമുഡയിലാണ് മേൽക്കൂരകൾ ജലം സംഭരിക്കുന്നതിനുളള ഉപാധികൾ ആകുന്നത്.

പടികളുടെ രൂപത്തിലാണ് ബെർമുഡയിൽ മേൽക്കൂരകൾ നിർമ്മിക്കാറ്. ഇതിലാകട്ടെ വെളുത്ത നിറത്തിലുള്ള പെയിന്റും അടിയ്‌ക്കും. ബെർമുഡയിലെ എല്ലാ വീടുകളുടെയും മേൽക്കൂര ഒരേ രീതിയിലാണ്. ഇഷ്ടത്തിനനുസരിച്ച് ഇവിടെ മേൽക്കൂരകൾ നിർമ്മിക്കാൻ ഇവിടെ സാധിക്കുകയില്ല. അങ്ങിനെ ചെയ്താൽ കുടിവെള്ള ക്ഷാമമാകും ഫലം.

ഇവിടുത്തെ ഭൂപ്രകൃതിയാണ് ജനങ്ങളെ പടികളുടെ രൂപത്തിലുള്ള മേൽക്കൂരകൾ നിർമ്മിക്കാൻ നിർബന്ധിതരാക്കുന്നത്. കിണറോ, നദികളോ, പുഴകളോ, തടാകങ്ങളോ ഇവിടെയില്ല. അതുകൊണ്ടുതന്നെ വെള്ളത്തിന് വലിയ ബുദ്ധിമുട്ടാണ് ഇവിടുത്തെ ജനങ്ങൾ നേരിട്ടിരുന്നത്. മഴവെള്ളം ഒഴുകി പോകാൻ സംവിധാനം ഇല്ലാത്തതിനാൽ വെള്ളപ്പൊക്കവും ഇവിടുത്തെ ജനങ്ങളെ വലച്ചു. ഇതിനെല്ലാം ഒരു പരിഹാരം എന്ന രീതിയിലാണ് പടികളുടെ രൂപത്തിലുള്ള മേൽക്കൂരകളുടെ നിർമ്മാണം ആരംഭിച്ചത്.

മേൽക്കൂരയിലേക്ക് വീഴുന്ന മഴവെള്ളത്തെ സംഭരിച്ച് വീടുകളിലെ ടാങ്കുകളിൽ സംഭരിക്കുകയാണ് രീതി. ഇത് സാദ്ധ്യമാക്കുന്നതിന് വേണ്ടിയാണ് പതിവിൽ നിന്നും വ്യത്യസ്തമായി മേൽക്കൂരകൾ പടികളായി നിർമ്മിക്കുന്നത്. ഈ രീതി മേൽക്കൂരയിലേക്ക് പതിക്കുന്ന വെള്ളത്തിന്റെ ഒഴുക്ക് പതുക്കെയാക്കുന്നു. ഇതോടെ ഈ വെള്ളമെല്ലാം ഒഴുകി ടാങ്കിലേക്ക് എത്തുന്നു.

എട്ട് ഗാലൻ ജലം ഉൾക്കൊള്ളുന്ന ടാങ്കുകളാണ് മഴവെള്ള സംഭരണത്തിനായി ഉപയോഗിക്കാറ്. എല്ലാ വീടുകളിലും ഈ സംവിധാനം ഉള്ളതിനാൽ വെള്ളപ്പൊക്കത്തിൽ നിന്നും ഇത് രക്ഷയാകുന്നു. ഏകദേശം 60,000 ത്തിലധികം കുടുംബങ്ങൾ ആണ് ഇവിടെ താമസിക്കുന്നത് എന്നാണ് വിവരം.

മേൽക്കൂരയ്‌ക്ക് വെള്ള നിറം നൽകുന്നതിനും കാരണങ്ങൾ ഉണ്ട്. വെള്ള നിറം അൾട്രാ വയലറ്റ് രശ്മികളെ വികിരണം ചെയ്യുന്നതിനാൽ വീടിനുള്ളിൽ ചൂട് കുറയുന്നു. കടുത്ത ചൂടിലും വീടിനുള്ളിലുള്ളവർക്ക് ചൂട് അനുഭവപ്പെടില്ല. മാത്രമല്ല ടാങ്കുകളിലെ വെള്ളം ശുദ്ധിയാകുന്നതിനും ഇത് സഹായിക്കുമെന്നാണ് പറയുന്നത്. ഇത്തരം മേൽക്കൂരകൾ ചുഴലിക്കാറ്റിനെയും പ്രതിരോധിക്കുന്നു.

ഈ നിർമ്മണ രീതിയ്‌ക്ക് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത് ഏകദേശം 400 വർഷങ്ങൾക്ക് മുൻപാണ് ഈ മേൽക്കൂര നിർമ്മാണ രീതി അവലംബിച്ച് പോന്നിരുന്നത് എന്നാണ് പറയപ്പെടുന്നത്.

 

Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies