ബാങ്കോക്ക്:ലോകബാഡ്മിന്റണിലെ നിർണ്ണായക ടൂർണ്ണമെന്റായ തോമസ് കപ്പിൽ ഇന്ത്യക്ക് അഭിമാന നേട്ടം സമ്മാനിച്ച് മലയാളി താരം എച്ച്.എസ്.പ്രണോയ്. കളങ്കാലിനേറ്റ പരിക്കു വകവയ്‌ക്കാതെ ലോക 13-ാം നമ്പറിനെ തകർത്ത പ്രണോയ് ഫൈനലിലും ഇന്തോനേഷ്യക്കെ തിരെ ഇന്ത്യ ജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ്.
പരിക്കിലും പതറാതിരിക്കാൻ ഏറെ ശ്രദ്ധിച്ചു. ക്വാർട്ടറിലെ പോലെ തന്നെ അവസാന മത്സരത്തിലേക്ക് തന്നെ നിശ്ചയിച്ചതിൽ ഏറെ അഭിമാനിക്കുന്നു. രണ്ടു മത്സരത്തിലും മികച്ച ജയം നേടാനും ടീമിനെ ഫൈനലിലെത്തിക്കാനും സാധിച്ചു. ഫൈനലിൽ രാജ്യത്തിന്റെ പ്രാർത്ഥന ഒപ്പമുണ്ടാകണമെന്നും പ്രണോയ് പറഞ്ഞു.
ആദ്യ ഗെയിം നഷ്ടമായ ശേഷം രണ്ടാമത്തേതിൽ മുന്നിട്ടു നിൽക്കുമ്പോഴാണ് കാലിന് പരിക്കേറ്റത്. അടിയന്തിര വൈദ്യസഹായം നേടിയശേഷം വീണ്ടും കളത്തിലേക്ക് മടങ്ങിയപ്പോൾ ഏത് ഷോട്ടുകൾ കളിക്കണമെന്നതിൽ വലിയ ആശങ്കയുണ്ടായിരുന്നുവെന്നും പ്രണോയ് പറഞ്ഞു. അതിവേഗം കളിക്കാതെ കൃത്യമായ ഷോട്ടുകളും ഡ്രോപ്പുകളും ഉതിർക്കാനാണ് ശ്രമിച്ചതെന്നും അത് വിജയിച്ചുവെന്നും പ്രണോയ് പറഞ്ഞു.
Comments