മൂന്നാറിലെ വില്ല പദ്ധതിയും അബുദാബിയിലെ റസ്റ്റൊറന്റും മതമൗലിക പ്രവർത്തനങ്ങൾക്ക് പണം കൈമാറാൻ ഉപയോഗിച്ചു: പോപ്പുലർ പ്രവർത്തകരും മലയാളികളുമായ അഷ്‌റഫിനും റസാഖിനുമെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഇഡി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്നാറിലെ വില്ല പദ്ധതിയും അബുദാബിയിലെ റസ്റ്റൊറന്റും മതമൗലിക പ്രവർത്തനങ്ങൾക്ക് പണം കൈമാറാൻ ഉപയോഗിച്ചു: പോപ്പുലർ പ്രവർത്തകരും മലയാളികളുമായ അഷ്‌റഫിനും റസാഖിനുമെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2022, 08:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ രണ്ട് മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരായ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. മലപ്പുറം സ്വദേശി അബ്ദുൾ റസാഖ്, എറണാകുളം സ്വദേശി അഷ്‌റഫ് ഖാദിർ എന്നിവർക്കെതിരെയുള്ള തട്ടിപ്പ് വിവരങ്ങളാണ് ഇഡി പുറത്തുവിട്ടിരിക്കുന്നത്. ഇരുവരും ചേർന്ന് മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രൊജക്ട് വഴിയും അബുദാബിയിലുള്ള റസ്റ്റൊറന്റ് വഴിയും മതമൗലിക പ്രവർത്തനങ്ങൾക്ക് പണം നൽകാൻ ഉപയോഗിച്ചതായി ഇഡി പറയുന്നു.

പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള വിദേശത്തുള്ള ചിലരുമായി ചേർന്നാണ് വില്ല പ്രൊജക്ടിനായി ധനസമാഹരണം നടത്തിയത്. അബുദാബിയിൽ സ്റ്റൊറന്റ് നടത്തിയ അഷ്‌റഫ് അത് പണം കടത്താനുള്ള മറയാക്കുകയായിരുന്നു. റസ്റ്റൊറന്റ് എംഡിയായിരുന്ന സഹോദരൻ വഴി അഷ്‌റഫിന് 48 ലക്ഷം രൂപ കിട്ടി. പോപ്പുലർ ഫ്രണ്ടിന്റെ എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന അഷ്‌റഫ് കൈവെട്ട് കേസിലും പ്രതിയായിരുന്നു. എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് എന്നിവയിലും അഷറഫ് പ്രവർത്തിച്ചിരുന്നുവെന്ന് ഇഡി പറയുന്നു.

ഉത്തർപ്രദേശ് പോലീസ് 2021ൽ അറസ്റ്റ് ചെയ്ത അൻഷാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവർക്കും അബ്ദുൾ റസാഖ് വഴിയും അഷ്‌റഫ് വഴിയും പണം ലഭിച്ചതായും ഇഡി പറഞ്ഞു. ഗൾഫിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഘടനകളിലാണ് അഷ്‌റഫ് പ്രവർത്തിച്ചിരുന്നത്. അനധികൃതമായി 18 കോടിയോളം രൂപ ഇയാൾ തട്ടിയതായാണ് ഇഡി പറയുന്നത്.

പോപ്പുലർ ഫ്രണ്ടിന്റെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദേശരാജ്യങ്ങളിൽ നിന്നും രാജ്യത്തിന് അകത്ത് നിന്നും ഫണ്ട് ശേഖരിക്കുന്നതിൽ റസാഖിന് പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം ഇഡിയ്‌ക്ക് വിവരം നൽകിയിരുന്നു. തുടർന്ന് റസാഖിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയതിൽ നിന്നാണ് ഈ വിവരങ്ങൾ ഇഡിയ്‌ക്ക് ലഭിക്കുന്നത്. പരിശോധനയിൽ കള്ളപ്പണം വെളുപ്പിക്കൽ ശരിവെയ്‌ക്കുന്ന തരത്തിലുള്ള രേഖകൾ കണ്ടെടുത്തിരുന്നു.

Tags: EDpopular frond
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies