പാലത്തിന്റെ ബീം തകർന്ന സംഭവം; ചിലർക്കിപ്പോഴും പാലാരിവട്ടം ഹാങ്ങോവർ മാറിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്,അന്വേഷണം പ്രഖ്യാപിച്ചു; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ലീഗ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാലത്തിന്റെ ബീം തകർന്ന സംഭവം; ചിലർക്കിപ്പോഴും പാലാരിവട്ടം ഹാങ്ങോവർ മാറിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്,അന്വേഷണം പ്രഖ്യാപിച്ചു; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ലീഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2022, 02:25 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കുളിമാട് പാലം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.പാലാരിവട്ടം ഹാങ് ഓവർ മാറാത്തവരാണ് വിമർശിക്കുന്നതെന്നും സംഭവത്തിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം പാലം തകർന്ന് വീണ സംഭവത്തിൽ മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ലീഗ് നേതാവും മുൻമന്ത്രിയുമായ എം.കെ മുനീർ ആവശ്യപ്പെട്ടു.പാലാരിവട്ടം പാലത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്തതു പോലെ ഈ സംഭവത്തിലും കേസ് എടുക്കാമെന്ന് മുനീർ ചൂണ്ടിക്കാട്ടി.

ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് തകർന്ന് വീഴുന്ന പാലങ്ങളുടെ എണ്ണം വർദ്ധിക്കുന്നതായി മുനീർ ചൂണ്ടിക്കാട്ടി.പാലാരിവട്ടം പാലം സുരക്ഷിതം ആയിരുന്നു എന്നാണ് ഇപ്പോഴും പറയുന്നത്. അന്ന് കോൺക്രീറ്റ് മാത്രമാണ് അടർന്നത്. മുൻമന്ത്രിയ്‌ക്ക് എതിരായ രാഷ്‌ട്രീയ വിരോധമാണ് അന്നത്തെ കേസിന് ആധാരമെന്ന് മുനീർ ആരോപിച്ചു.

പാലം നിർമിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.സംഭവത്തിൽ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.ഊരാളുങ്കലിന്റെ പേരിൽ കരാറെടുത്ത് സിപിഎം ആണ് നിർമാണ പ്രവർത്തനം നടത്തുന്നത്.

സിപിഎമ്മിന് ഫണ്ടുണ്ടാക്കാക്കാനുള്ള ഏജൻസിയായി ഊരാളുങ്കൽ മാറിക്കഴിഞ്ഞു.
ടെൻഡർ ഇല്ലാതെയാണ് പല കരാറുകളും ഊരാളുങ്കലിനു നൽകുന്നത്. ഈ സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ഫിറോസ് ആരോപിച്ചു.

ചാലിയാറിനു കുറുകെ കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകൾ കഴിഞ്ഞ ദിവസമാണ് തകർന്നത്. അപകടത്തിൽ ഒരു തൊഴിലാളിയ്‌ക്ക് പരിക്കേറ്റിരുന്നു.

Tags: minister muhammed riyaskoolimadu bridge
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies