വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

12,252 കോടി രൂപയുടെ ഭൂമി ഇടപാട് പരിശോധനയിൽ; ബിനാമി ഇടപാട് സംശയവും സാമ്പത്തിക ക്രമക്കേട് ആരോപണവും, റിപ്പോർട്ട് പരിശോധിച്ച് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2026, 12:41 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കണ്ണൂരിൽ കിഫ്ബി വഴി വൻതോതിൽ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന വിലയിരുത്തലുമായി വിദഗ്ധ സമിതി റിപ്പോർട്ട്. ഇടപാടിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും ബിനാമി ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന ശുപാർശയാണ് റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് സർക്കാർ പരിശോധിച്ചുവരികയാണ്. വിഷയത്തിൽ അന്വേഷണം നടത്തുമെന്നാണ് സൂചന.

വ്യവസായ വികസനത്തിനായി ഭൂമി ഏറ്റെടുക്കണമെന്ന തീരുമാനത്തിന്റെ മറവിലാണ് കണ്ണൂരിൽ ഏകദേശം ആയിരം ഏക്കർ ഭൂമി വാങ്ങിയത്. അതേസമയം, സംസ്ഥാനത്തിന്റെ പ്രധാന തുറമുഖ പദ്ധതിയായ വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ ഇത്രയധികം ഭൂമി വാങ്ങിയതിന്റെ കാരണം അവ്യക്തമാണ്.

കിഫ്ബിയുടെ ആസ്തിയുടെ വലിയൊരു ഭാഗം ഭൂമി വാങ്ങാൻ
ബജറ്റിൽ വ്യക്തമായ പ്രഖ്യാപനമോ മന്ത്രിസഭാ അംഗീകാരമോ ഇല്ലാതെയാണ് 2016–17 കാലയളവിൽ ഭൂമി ഏറ്റെടുത്തത് . കിഫ്ബിക്ക് സ്വതന്ത്രമായി ഇത്തരം തീരുമാനങ്ങൾ എടുക്കാൻ നിയമപരമായ വ്യവസ്ഥയുണ്ടായിരുന്നോയെന്നതും പരിശോധിക്കേണ്ട വിഷയമാണ്.

കണ്ണൂരിലെ ഭൂമി വാങ്ങുന്നതിനായി 12,252 കോടി രൂപ ചെലവഴിച്ചെന്നാണ് ആരോപണം. ആ കാലയളവിൽ കിഫ്ബിയുടെ ആസ്തി ഏകദേശം 16,000 കോടി രൂപയായിരുന്നുവെന്നും അതിന്റെ വലിയൊരു ഭാഗം ഭൂമി വാങ്ങാൻ വിനിയോഗിച്ചുവെന്നുമാണ് റിപ്പോർട്ട്. ഇത്രയും വലിയ തുക ചെലവഴിച്ചപ്പോൾ വ്യക്തമായ ആസൂത്രണവും പഠനവും ഉണ്ടായിരുന്നോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഭൂമിയുടെ വില വർധിച്ചതിലും സംശയം
ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് കുറഞ്ഞ വിലയുണ്ടായിരുന്ന പ്രദേശത്ത്, കിഫ്ബി ഭൂമി വാങ്ങിയതോടെ മൂല്യം ഉയർന്നുവെന്നും ഇതിന്റെ ഭാഗമായി ഭൂവുടമകൾക്ക് ഉയർന്ന നഷ്ടപരിഹാരം നൽകേണ്ടിവന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

വാങ്ങിയ ഭൂമി ഈടായി നൽകി വായ്പയെടുക്കാനുള്ള നീക്കവും നടന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഭൂമിയുടെ മൂല്യം സംബന്ധിച്ച വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആവശ്യപ്പെട്ട വായ്പ അനുവദിക്കാൻ ബാങ്ക് അധികൃതർ തയ്യാറായില്ലെന്നാണ് സൂചന.

വിജിലൻസ് അന്വേഷണം വേണമെന്ന് ശുപാർശ
ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടോ ബിനാമി ഇടപാടുകളോ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ വിജിലൻസ് അന്വേഷണം വേണമെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന ശുപാർശ.

 

Tags: KIIFB Kannur Land DealKIIFB Land Purchase ControversyKannur Land AcquisitionKIIFB Vigilance Probe
Share
Tweet
SendShare

More News from this section

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies