കാസർകോട്: എസ്ഡിപിആ പ്രവർത്തകൻ സൈനുൽ ആബിദിൻ വധക്കേസിൽ പ്രതികളായിരുന്ന 21 പേരും നിരപരാധികൾ. ബി.ജെ.പി–ആർ.എസ്.എസ് പ്രവർത്തകരായ 21 പ്രതികളെയാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ നടപടി. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അജിത്യ രാജ് ഉണ്ണിയാണ് വിധി പ്രസ്താവിച്ചത്.
വധക്കേസിൽ പ്രതിചേർക്കപ്പെട്ട 21 പേരെയും വിചാരണയ്ക്കുശേഷമാണ് കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടി. 2014 ഡിസംബർ 22നായിരുന്നു കേസിനാസ്പദമായ കൊലപാതകം. പ്രതികൾക്കെതിരെ കൃത്രിമ തെളിവുണ്ടാക്കാനാണ് പ്രൊസിക്യൂഷൻ ശ്രമിച്ചതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.















