ഭക്ഷണത്തിനായി പശുവിനെ കൊല്ലുന്നതിൽ കുഴപ്പമില്ലെന്ന് പറഞ്ഞ നടി നിഖല വിമലിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ്. ഭരണഘടനാപരമായി അവകാശമുള്ളതിനാൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാൻ നിരോധനമുണ്ടെന്ന് എംടി രമേശ് പറഞ്ഞു. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയതെന്നും എംടി രമേശ് പറഞ്ഞു.
നിഖില വിമലിന്റെ അഭിപ്രായത്തെ അനുകൂലിച്ചവർ ആരും 15 കാരിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ പ്രതികരിക്കുന്നില്ലെന്നും എംടി രമേശ് വ്യക്തമാക്കി. ബിജെപിയുടെ കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ’ എന്ന ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംടി രമേശ്. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്നായിരുന്നു നിഖിലയുടെ പരാമർശം. താരത്തിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ഇന്ത്യൻ ഭരണഘടനയിലെ 48-ാം ആർട്ടിക്കിൾ പ്രകാരം സംസ്ഥാനങ്ങളിലെ കൃഷി, കാലിസമ്പത്ത് എന്നിവ നൂനതശാസ്ത്രാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, പശുവിനെയോ, പശുകുട്ടിയെയോ, കറവ-കൃഷി ആവശ്യത്തിനായുള്ള മറ്റു കന്നുകാലികളെയോ കൊല്ലുന്നത് തടയാനുള്ള അധികാരം അതത് സംസ്ഥാനങ്ങൾക്കുണ്ട്. 2005 ഒക്ടോബർ 26 ന് സുപ്രീംകോടതി വിധിയെ അടിസ്ഥാനമാക്കി വിവിധ സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചിട്ടുമുണ്ട്.
Comments