വിശ്വഹിന്ദു പരിഷത്ത് ദുർഗ്ഗാവാഹിനി ശൗരി പ്രശിക്ഷൺ വർഗ്ഗിന് നെയ്യാറ്റിൻകരയിൽ തുടക്കം

Published by
Janam Web Desk

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് ദുർഗ്ഗാവാഹിനി ശൗരി പ്രശിക്ഷൺ വർഗ്ഗിന് നെയ്യാറ്റിൻകരയിൽ തുടക്കമായി. കീഴാറൂർ സരസ്വതീ വിദ്യാലയത്തിൽ സ്വാമി ഹരിഹരാനന്ദ സരസ്വതിയാണ് ശിബിരം ഉദ്ഘാടനം ചെയ്തത്. ഹിന്ദു ധർമ്മത്തേയും സംസ്കാരത്തേയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ശിബിരം ഈ മാസം 23 ന് അവസാനിക്കും.

വിവിധ വിഷയങ്ങളിൽ പരിശീലനവും വ്യക്തിവികാസവുമാണ് ശിബിരത്തിലൂടെ ലക്ഷ്യമിടുന്നത്. വിശ്വഹിന്ദുപരിഷത് സംസ്ഥാന സെക്രട്ടറി വി.ആർ. രാജശേഖരൻ പ്രഭാക്ഷണം നടത്തി. ജനറൽ സെകട്ടറി എം.കെ. ദിവാകരൻ, സംസ്ഥാന സംയോജക റോഷ്നി ലതീപ് എന്നിവർ സംസാരിച്ചു.   ലൗ ജിഹാദ് പോലെയുള്ള വലിയ വെല്ലുവിളികളെ നേരിടാൻ ഇത്തരം വർഗ്ഗിലൂടെ ഹിന്ദു പെൺകുട്ടികളെ പ്രാപ്തരാക്കാൻ കഴിയുമെന്നും സംയോജക പറഞ്ഞു.

എല്ലാവർഷവും ദുർഗ്ഗാ വാഹിനിയുടെ നേതൃത്വത്തിൽ ശിബിരം നടക്കുന്നുണ്ട്. ശാരീകമായും മാനസികമായും വലിയ തരത്തിലുള്ള ആത്മവിശ്വാസവും കരുത്തും നേടാനാകുന്നതായി   ശിബിരത്തിലൂടെ ഉണ്ടായെന്നാണ് പരിശീലനത്തിൽ പങ്കെടുക്കുന്നവർ  പറഞ്ഞു. 15 വയസ്സു മുതൽ 35 വയസ്സു വരെയുളള യുവതികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. വനികളുടെ ശാരീരികവും മാനസികവുമായ ശാക്തീകരണത്തിന് ആയോധനമുറകളുടെ ഭാഗമായി ദണ്ഡ, നിയുദ്ധ , യോഗ, യോഗ് ചാപ് തുടങ്ങിയ വിഷയങ്ങളുടെ പരിശീലനം ശിബിരത്തിന്റെ ഭാഗമാണ്.

വിവിധ സാമൂഹ്യ ധാർമ്മിക വിഷയങ്ങളിലെ ചർച്ച, പ്രഭാഷണങ്ങൾ തുടങ്ങിയവയും ആരംഭിച്ചിട്ടുണ്ട്. 200- ൽ അധികം ശിക്ഷാർത്ഥികളാണ് ശിബിരത്തിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച പഥ സഞ്ചലനം നടക്കുമെന്നും. 23 ന് ശിബിരം അവസാനിക്കുമെന്നും വിശ്വഹിന്ദുപരിഷത്ത് ഭാരവാഹികൾ അറിയിച്ചു.

Share
Leave a Comment