എറണാകുളം: തൃക്കാക്കരയിൽ ഇന്ന് ബിജെപിയുടെ മഹാ സമ്പർക്ക്. മണ്ഡലത്തിലെ 165 ബൂത്തുകളിലും സംസ്ഥാന-ദേശീയ നേതാക്കൾ വോട്ടർമാരെ നേരിട്ട് കാണും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കുമ്പോൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ് ബിജെപി. മണ്ഡലത്തിലെ എല്ലാ വീടുകളിലും ഇന്ന് ബിജെപി നേതാക്കൾ വോട്ട് അഭ്യർത്ഥനയുമായി എത്തും. 165 ബൂത്തുകളിലും രാവിലെ 9 മണി മുതൽ സമ്പർക്ക് ആരംഭിക്കും. രണ്ടായിരത്തിലേറെ പ്രവർത്തകരാണ് വ്യാപകമായി സ്‌ക്വാഡ് പ്രവർത്തനത്തിന് ഇറങ്ങുക.
കേന്ദ്ര സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് മഹാ സമ്പർക്കത്തിന്റെ ലക്ഷ്യം. സംസ്ഥാന ദേശീയ നേതാക്കൾ തൃക്കാക്കരയിൽ മുഴുവൻ സമയവും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. എൽഡിഎഫ് യുഡിഎഫ് മുന്നണികളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തെ തുറന്നു കാട്ടുക കൂടിയാണ് മഹാ സമ്പർക്ക പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.
















Comments