എക്സൈസ് തീരുവ കുറച്ചതോടെ ഇന്ധനവിലയിൽ വന്ന കുറവാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. കേന്ദ്രസർക്കാരിന്റെ നിർണായക പ്രഖ്യാപനം രാജ്യമെമ്പാടും സ്വാഗതം ചെയ്തതിനിടെ കേരളത്തിലെ ധനമന്ത്രി ഒരു ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു.
കേന്ദ്രസർക്കാർ പെട്രോൾ/ഡീസൽ നികുതിയിൽ കുറവ് വരുത്തിയിരിക്കുകയാണെന്നും ഇതിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നു എന്നുമായിരുന്നു പോസ്റ്റിന്റെ സാരാംശം. എന്നാൽ അവസാനമായി ഒരു വരികൂടി ബഹുമാനപ്പെട്ട ധനമന്ത്രി കെ.എൻ ബാലഗോപാൽ കൂട്ടിച്ചേർത്തിരുന്നു.
‘ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്‌ക്കുന്നതാണ്.’ എന്നായിരുന്നു അത്. കുറയ്‌ക്കുന്നതാണ് എന്ന് പറയുന്നതും കുറയുന്നതാണ് എന്ന് പ്രയോഗിക്കുന്നതും തമ്മിൽ അന്തരമുണ്ടായിട്ടും ധനമന്ത്രിയുടെ ഉപയോഗിച്ചത് ‘കുറയ്‌ക്കുന്നതാണ്’ എന്ന പദമാണ്. അതിനർത്ഥം ഇന്ധനത്തിനുള്ള നികുതി കേന്ദ്ര സർക്കാർ കുറച്ചപ്പോൾ സംസ്ഥാന സർക്കാർ തങ്ങൾക്ക് ലഭിക്കേണ്ട നികുതിയും കുറയ്‌ക്കുന്നു എന്ന് സൂചിപ്പിക്കുന്നു.
സ്വാഭാവികമായും പോസ്റ്റ് വായിക്കുന്ന ‘പ്രബുദ്ധ മലയാളി’ മനസിലാക്കുന്നത് സംസ്ഥാന സർക്കാരും നികുതി കുറച്ചുവെന്നതാണ്. എന്നാൽ എന്താണിതിന്റെ നിജസ്ഥിതി?
എക്സൈസ് തീരുവ പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചതായാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. തൽഫലമായി ഒരു ലിറ്റർ പെട്രോളിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെ ആനുപാതിക അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കേരളത്തിൽ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപയും കുറയുന്നതാണ്.
Reduction of Central Excise Duty on Petrol & Diesel. Central excise duty has been reduced by ₹ 8 per litre for Petrol and by ₹ 6 per litre for Diesel (by reducing Road & Infrastructure Cess).
Notification no. 02/2022- Central Excise & Notification no. 25/2022 – Customs issued. pic.twitter.com/SzlcJDKdqG
— CBIC (@cbic_india) May 21, 2022
അതായത് ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകൾ ‘ പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്‌ക്കുന്നതാണ്’ എന്നത് ”പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും ആനുപാതിക അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കുറയുന്നതാണ്.” എന്നാണ് ഉദ്ദേശിക്കുന്നത്.
കൂടാതെ 57 രൂപ അടിസ്ഥാന വിലയുള്ള പെട്രോളിന് കേന്ദ്രം ഈടാക്കുന്ന എക്‌സൈസ് തീരുവ 19.9 രൂപയും സംസ്ഥാനം ഈടാക്കുന്ന വാറ്റ് തുക 26.04 രൂപയുമാണ്. ഇതിനോടൊപ്പം നേരിയ തുകകളായ ചരക്ക് നികുതിയും ഡീലർ കമ്മീഷനും കൂട്ടിച്ചേർത്താണ് തിരുവനന്തപുരത്ത് ലിറ്ററിന് 107.35 രൂപയ്‌ക്ക് പെട്രോൾ ലഭിക്കുന്നത്. അതായത്, കേന്ദ്രത്തിനേക്കാൾ കൂടുതൽ നികുതിയാണ് സംസ്ഥാനം ഈടാക്കുന്നതെന്ന് ചുരുക്കം.
സമാനരീതിയിലാണ് ഡീസൽ വിലയിലും സംസ്ഥാന സർക്കാർ നികുതി ഈടാക്കുന്നത്. കേന്ദ്രം ഈടാക്കുന്നത് 15.8 രൂപയാണെങ്കിൽ സംസ്ഥാന സർക്കാർ വാങ്ങുന്നത് 19.16 രൂപയാണ്. ഇപ്രകാരമാണ് ലിറ്ററിന് 96.38 രൂപയ്‌ക്ക് ഡീസൽ കേരളത്തിൽ ലഭിക്കുന്നത്.
ഇപ്പോൾ കേന്ദ്രം എക്‌സൈസ് തീരുവ കുറച്ച് അധിക ബാധ്യതയുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴും അതേ ബാധ്യത സർക്കാരും വഹിക്കുന്നുണ്ടെന്ന കാപട്യമാണ് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസറ്റ് സൂചിപ്പിക്കുന്നത്. അതേസമയം ഇന്ധന നികുതിയിൽ നയാപൈസ കുറയ്‌ക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ അണികൾക്ക് ഇന്ധനവില വർധനവിൽ കേന്ദ്രസർക്കാരിനതിരെ വിമർശനമുന്നയിക്കാനാണ് തിക്കും തിരക്കും..
Comments