ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ വിശദീകരണവുമായി പോപ്പുലര്‍ ഫ്രണ്ട്. പ്രകോപന മുദ്രാവാക്യങ്ങള്‍ തങ്ങളുടെ നിലപാടല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. കുട്ടി വിളിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ മുദ്രാവാക്യമല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ മുസ്ലിം സമൂഹത്തെ വേട്ടയാടുകയാണ്. മുസ്ലീം മുന്നേറ്റം തടയാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
ആലപ്പുഴയില്‍ മുദ്രാവാക്യം വിളിച്ചത് ആര്‍എസ്എസിനെതിരെ മാത്രമാണ്. കുട്ടി വിളിച്ചതും ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യമാണ്. ഔദ്യോഗികമായി പോപ്പുലര്‍ ഫ്രണ്ട് ഇങ്ങനൊരു മുദ്രാവാക്യം എഴുതി നല്‍കിയിട്ടില്ല. ആര്‍എസ്എസ് വിരിച്ച വലയില്‍ മാദ്ധ്യമങ്ങള്‍ വീണിരിക്കുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. ചില മാദ്ധ്യമങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വാക്കുകള്‍ കേള്‍ക്കേണ്ടെന്ന് വാശി പിടിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
Comments