കൊലവിളി മുദ്രാവാക്യം; ജനം ടിവിയെ പഴിചാരി രക്ഷപെടാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമം; ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി തേജസ് പത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊലവിളി മുദ്രാവാക്യം; ജനം ടിവിയെ പഴിചാരി രക്ഷപെടാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമം; ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി തേജസ് പത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 01:42 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ജനം ടിവിയെ പഴിചാരി രക്ഷപെടാനുള്ള ശ്രമവുമായി പോപ്പുലര്‍ ഫ്രണ്ട്. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നാണ് തേജസ് ഓണ്‍ലൈന്‍ വിഭാഗം ആരോപിക്കുന്നത്. റാലിക്കിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ തോളിലിരുന്ന് കുട്ടി കൊലവിളി മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ ജനം ടിവി ഉള്‍പ്പെടെ നിരവധി മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.

ഇതോടെ പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ജനം ടിവിക്ക് മേല്‍ ആരോപണം കെട്ടിവച്ച് തലയൂരാനുള്ള ശ്രമം പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം പൂര്‍ണമായും അതേ വിധത്തില്‍ തന്നെ എഡിറ്റ് ചെയ്യാതെയാണ് ജനം ടിവിയും നല്‍കിയത്. എന്നാല്‍ ഇത് മറച്ചു വച്ചാണ് പോപ്പുലര്‍ ഫ്രണ്ടും തേജസും  വ്യാജ വാര്‍ത്തകളുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. തേജസിന്റെ ഓണ്‍ലൈന്‍ വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയത്. ജനം ടിവി എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചുവെന്നും, ഇടത്-വലത് പ്രൊഫൈലുകള്‍ ജനം ടിവിയുടെ വ്യാഖ്യാനം ഏറ്റു പിടിച്ചുവെന്നുമാണ് തേജസ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം ആലപ്പുഴയില്‍ മുദ്രാവാക്യം വിളിച്ചത് ആര്‍എസ്എസിനെതിരെയാണെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം. കുട്ടി വിളിച്ചതും ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യമാണ്. ഔദ്യോഗികമായി പോപ്പുലര്‍ ഫ്രണ്ട് ഇങ്ങനൊരു മുദ്രാവാക്യം എഴുതി നല്‍കിയിട്ടില്ല. പ്രകോപന മുദ്രാവാക്യങ്ങള്‍ തങ്ങളുടെ നിലപാടല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് അവകാശപ്പെടുന്നു.

 

Tags: PFIthejas
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies