പോപ്പ് താരം ജസ്റ്റിൻ ബീബർ തന്റെ ജസ്റ്റിസ് വേൾഡ് ടൂറിന്റെ ഭാഗമായി ഒക്ടോബർ 18ന് ന്യൂഡൽഹിയിൽ പരിപാടി അവതരിപ്പിക്കുമെന്ന് പ്രൊമോട്ടർമാരായ BookMyShow, AEG Presents Asia അറിയിച്ചു. ‘ബേബി’, ‘സോറി’, ‘ഗോസ്റ്റ്’, ‘ലോൺലി’ തുടങ്ങിയ ട്രാക്കുകൾക്ക് പേരുകേട്ട കനേഡിയൻ ഗായകൻ, 2022 മെയ് മുതൽ 2023 മാർച്ച് വരെ 30ലധികം രാജ്യങ്ങളിൽ പര്യടനം നടത്തും. 125ലധികം ഷോകൾ നടത്തും. ഈ മാസം മെക്‌സിക്കോയിൽ ആരംഭിച്ച ടൂർ ജൂലൈയിൽ ഇറ്റലിയിൽ അവസാനിപ്പിച്ചു. ഓഗസ്റ്റിൽ സ്‌കാൻഡിനേവിയയിൽ ഷോകൾ തുടരും, തുടർന്ന് ഒക്ടോബറിൽ തെക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് (ജെഎൽഎൻ സ്റ്റേഡിയം) സംഗീത കച്ചേരി നടക്കുക. ജസ്റ്റിൻ ബീബറിന്റെ ഷോയ്‌ക്കുള്ള ടിക്കറ്റുകൾ ജൂൺ 4 മുതൽ BookMyShowയിൽ വിൽപ്പനയ്‌ക്കെത്തും. ജൂൺ 2ന് പ്രീ-സെയിൽ വിൻഡോ തുറക്കും. 4,000 രൂപ മുതലാണ് ടിക്കറ്റുകളുടെ വില. ഏഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ പര്യടനം ഈ വർഷം അവസാനിക്കും. ലോക സന്ദർശനം 2023ന്റെ തുടക്കത്തിൽ യുകെയിലേക്കും യൂറോപ്പിലേക്കും എത്തും. അതിന് മുമ്പ് ഏഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ പര്യടനം അവസാനിക്കും.
ദുബായ്, ബഹ്റൈൻ, സിഡ്നി, മനില, ആംസ്റ്റർഡാം, ലണ്ടൻ, ഡബ്ലിൻ എന്നിവിടങ്ങളിലേക്കുളള സന്ദർശനത്തിന്റെ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 18ന് സാൻ ഡീഗോയിൽ ആരംഭിച്ച ബീബറിന്റെ 2022 നോർത്ത് അമേരിക്കൻ ടൂറിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ഷോകൾ വരുന്നത്. ഫെബ്രുവരി 18ന് സാൻ ഡീഗോയിൽ ആരംഭിച്ച ബീബറിന്റെ 2022 നോർത്ത് അമേരിക്കൻ ടൂറിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ഷോകൾ വരുന്നത്. 2017ലെ പർപ്പസ് വേൾഡ് ടൂറിന് ശേഷം 28കാരനായ ഗ്രാമി ജേതാവിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണ് ന്യൂ ഡൽഹിയിലേത്.
Comments