ലണ്ടൻ/ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരി ഗീതാജ്ഞലി ശ്രീക്ക് മാൻ ബുക്കർ പുരസ്‌കാരം. ഹിന്ദി നോവൽ രേത് സമാധിയുടെ ഇംഗ്ലീഷ് പരിഭാഷയായ ടോമ്പ് ഓഫ് സാന്റാണ് പുരസ്‌കാരത്തിന് അർഹയാക്കിയത്. ആദ്യമായാണ് ഇന്ത്യൻ ഭാഷയിലെ സാഹിത്യ കൃതിയ്‌ക്ക് പുരസ്‌കാരം ലഭിക്കുന്നത്.
ലണ്ടനിൽ നടന്ന പരിപാടിയിൽ ആയിരുന്നു ഈ വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 50,000 യൂറോ (41. ലക്ഷം) രൂപയാണ് സമ്മാനത്തുക. പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഡെയ്‌സി റോക്ക് വെല്ലുമായി ഗീതാജ്ഞലി ഈ തുക പങ്കിടും.
ഭർത്താവ് മരിച്ച വൃദ്ധ കടുത്ത വിഷാദ രോഗത്തിലേക്ക് വഴുതി വീഴുകയും, അവിടെ നിന്നും തിരികെ ജീവിതത്തിലേക്ക് വരുന്നതുമാണ് രേത് സമാധിയുടെ ഇതിവൃത്തം. കടുത്ത മത്സരത്തിന് ശേഷമായിരുന്നു ഗീതാജ്ഞലിയുടെ ടോംബ് ഓഫ് സാൻഡിന് പുരസ്‌കാരം ലഭിച്ചത്. ബോറ ചുംഗിന്റെ കേസ്ഡ് ബണ്ണി, ജോൺ ഫോസിന്റെ എ ന്യൂ യെം തുടങ്ങി അഞ്ചോളം പുസ്‌തകങ്ങളാണ് അവസാന റൗണ്ടിൽ മത്സരിച്ചത്.
ഉത്തർപ്രദേശ് സ്വദേശിനിയാണ് ഗീതാജ്ഞലി. ഇതുവരെ നാല് നോവലുകളും, ഒട്ടേറെ കഥകളും രചിച്ചിട്ടുണ്ട്.
Comments