ന്യൂഡൽഹി: ലഡാക്കിൽ സൈനികവാഹനം മറിഞ്ഞ് ഏഴ് സൈനികർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.കശ്മീരി മുസ്ലീമായ അഹമ്മദ് ഷാ ബസ് നദിയിലേക്ക് വീഴുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ചാടിയിരുന്നു.ഇതാണ് ദുരൂഹത ഉയർത്തുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ചതിനും അശ്രദ്ധ മൂലം മരണത്തിന് കാരണമായതും അടക്കം മൂന്ന് വകുപ്പകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച മലയാളിയായ മുഹമ്മദ് ഷൈജൽ അടക്കം എഴ് സൈനികരാണ് ലഡാക്കിലെ ഷ്യോക് നദിയിലേക്ക് സൈനിക വാഹനം മറിഞ്ഞ് മരിച്ചത്.ഇന്ത്യ- ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലായിരുന്നു അപകടം.
പർതാപൂരിൽ നിന്ന് ഹനീഫിലേക്ക് പോവുകയായിരുന്ന വാഹനം ഷിയോക് നദിയിലേക്ക് വീഴുകയായിരുന്നു. 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വാഹനം പതിച്ചത്.
Comments