ശ്രീനഗർ: ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റായ യുവതിയെ പട്ടാപ്പകൽ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. കുൽഗാം സ്വദേശിയായ രജ്നി ആണ് കൊല്ലപ്പെട്ടത്. ഗോപാൽപോര ഹയർസെക്കന്ററി സ്കൂളിലെ അദ്ധ്യാപികയാണ് രജ്നി.
രാവിലെയോടെയായിരുന്നു സംഭവം. വാഹനത്തിൽ എത്തിയ ഭീകര സംഘമാണ് വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ രജ്നിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
സാംബ സ്വദേശിനിയാണ് രജ്നി. ദിവസങ്ങൾക്ക് മുൻപ് ചദോര മേഖലയിൽ ടിവി അവതാരകയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ധ്യാപിക ആക്രമണത്തിന് ഇരയായത്. അടുത്തിടെ കശ്മീരി പണ്ഡിറ്റ് ആയ രാഹുൽ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഉയർന്ന ജനരോഷം തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണം.
Comments