ഹോളിവുഡിൽ ചർച്ചയായ മാനനഷ്ടക്കേസിൽ വിധി; ആംബർ ഹേഡ് മുൻ ഭർത്താവിന് നൽകേണ്ടത് 15 ദശലക്ഷം ഡോളർ; വിധിയിൽ നിരാശയെന്ന് നടി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഹോളിവുഡിൽ ചർച്ചയായ മാനനഷ്ടക്കേസിൽ വിധി; ആംബർ ഹേഡ് മുൻ ഭർത്താവിന് നൽകേണ്ടത് 15 ദശലക്ഷം ഡോളർ; വിധിയിൽ നിരാശയെന്ന് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 11:43 am IST
Facebook
Twitter
WhatsAppTelegram

മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിന് അനുകൂലമായി കോടതി വിധി. ജോണി ഡെപ്പും മുൻ ഭാര്യ ആംബർ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിലാണ് ജോണി ഡെപ്പിന് അനുകൂലമായി കോടതി വിധി. നടിയായ ആംബർ ഹേഡ് 15 ദശലക്ഷം ഡോളർ നഷ്ടപരിഹാരമായി ജോണി ഡെപ്പിന് നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ആംബർ ഹേഡിന് 2 ദശലക്ഷം ഡോളർ ജോണി ഡെപ്പും നൽകണമെന്നും കോടതി പറഞ്ഞു. യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.

ആറാഴ്ചത്തെ സാക്ഷി വിസ്താരത്തിനും ക്രോസ് വിസ്താരത്തിനും ശേഷമാണ് ഏഴ് പേരടങ്ങു വിർജീനിയ ജൂറി കേസിൽ വിധി പറഞ്ഞിരിക്കുന്നത്. ദിവസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കും ചോദ്യം ചെയ്യലുകൾക്കും ശേഷം നടിയായ ആംബർ ഹേഡ് കേസിൽ കുറ്റക്കാരിയാണെന്ന് കോടതി വിധിക്കുകയായിരുന്നു.

നടനും മുൻ ഭർത്താവുമായ ജോണി ഡെപ്പിനെ അപകീർത്തിപ്പെടുത്താൻ ആംബർ ഹേഡ് മുതിർന്നുവെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ഡെപ്പിന് അനുകൂലമായ വിധി. കോടതി വിധിയിൽ ജോണി ഡെപ്പ് സന്തോഷം പ്രകടപ്പിച്ചു. ജൂറി തനിക്ക് തന്റെ ജീവിതം തിരികെ നൽകിയെന്നായിരുന്നു വിധിയോട് പ്രതികരിച്ച് ജോണി ഡെപ്പ് പറഞ്ഞത്.

2017 ൽ വിവാഹ മോചനത്തിന് പിന്നാലെ 2018 ൽ വാഷിങ്ടൺ പോസ്റ്റിൽ ആംബർ ഹേഡ് എഴുതിയ ലേഖനത്തോട് കൂടിയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ജോണി ഡെപ്പ് ലഹരിക്കടിമയാണെന്നും തനിക്ക് നേരിടേണ്ടി വന്നത് വലിയ പീഡനങ്ങളാണെന്നും പറഞ്ഞുകൊണ്ടുള്ള ലേഖനത്തോടെ ജോണി ഡെപ്പിനെ സിനിമലോകം മാറ്റി നിർത്തി. ഡിസ്‌നി അടക്കമുള്ള കമ്പനികൾ ഡെപ്പിന് വിലക്ക് ഏർപ്പെടുത്തി. തുടർന്നാണ് ആംബർ ഹേഡിനെതിരെ നടൻ ജോണി ഡെപ്പ് മാനനഷ്ടക്കേസ് നൽകിയത്. ഡെപ്പ് നൽകിയ മാനനഷ്ടക്കേസ് പിൻവലിക്കണമെന്ന്  ആംബർ ഹേഡ് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയായിരുന്നു.

കോടതിയുടെ വിധിയിൽ തൃപ്തയല്ലെന്നാണ് നടി ആംബർ ഹേഡ് പ്രതികരിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ള കോടതിയുടെ വിധി ഹൃദയം തകർത്തുവെന്നും ഹേഡ് പറഞ്ഞു. അതേസമയം, ഇപ്പോൾ തനിക്ക് സമാധാനം ലഭിച്ചുവെന്നാണ് ജോണി ഡെപ്പിന്റെ പ്രതികരണം.

Tags: Johnny DeppAmber Heard
Share
Tweet
SendShare

More News from this section

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

‘വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങൾ’; ജയസൂര്യ–വിനായകൻ കൂട്ടുകെട്ടിലെ ‘ടൈറ്റാൻസ്’ ഒക്ടോബർ ഒന്നിന്, സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies