വടകര: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്‌ക്ക് ഏറ്റ പ്രഹരമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെകെ രമ എംഎൽഎ. കെ റെയിലാണ് വികസനം എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിച്ചത്. അതിനേറ്റ തിരിച്ചടിയാണ് ഇതെന്നും കേരളത്തിലെ ജനങ്ങൾക്ക് ഇനിയൊരു അബദ്ധം പറ്റില്ലെന്ന് തൃക്കാക്കര തെളിയിച്ചെന്നും കെകെ രമ പറഞ്ഞു.
ജനവിരുദ്ധ നിലപാടുകൾ അംഗീകരിക്കില്ലെന്നാണ് ഈ തിരഞ്ഞെുപ്പ് തെളിയിച്ചിരിക്കുന്നതെന്നും കെകെ രമ കൂട്ടിച്ചേർത്തു. അതിജീവിത യുടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തൃക്കാക്കരയിലെ സ്ത്രീ വോട്ടർമാർ അടക്കം നൽകിയ മറുപടി കൂടിയാണിത്.
ഒന്നാം വാർഷികത്തിലെ ഈ പരാജയം ,ഇനി തെറ്റ് സംഭവിക്കില്ല എന്ന് ജനം വിധി എഴുതിയതിന്റെ തെളിവാണെന്ന് അവർ കൂട്ടിച്ചേർത്തു.
Comments