മലയാളികൾക്ക് ഏറെ ഇഷ്ടമുളള ഭക്ഷണമാണ് ചോറ്. ചോറ് നല്ല കറി കൂട്ടി കഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം മലയാളിക്ക് മറ്റൊന്നിൽ നിന്നും ലഭിക്കില്ല. പ്രവാസികളെ സംബന്ധിച്ച് അവർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും നല്ല ചോറും കറിയും കഴിക്കാനാണ്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളിലായ് പലരും ചോറ് കഴിക്കുന്നതിൽ നിന്നും മാറി ചപ്പാത്തി കഴിക്കുന്നതിലേക്ക് മാറിയിട്ടുണ്ട്. ഡയബറ്റിസിന്റെ പേരില്ലാണ് പലരും ചോറിനെ തങ്ങളുടെ ആഹാരക്രമത്തിൽ നിന്നും മാറ്റുന്നത്.
പക്ഷെ ചോറിനെ ഇത്തരത്തിൽ പൂർണ്ണമായും മാറ്റി നിർത്തുന്നത് ആരോഗ്യത്തിന് അത്ര നല്ല കാര്യമല്ലെന്ന് പോഷകാഹാര വിദഗദ്ധർ പറയുന്നു. ദഹിക്കാൻ വളരെയെളുപ്പമുള്ള ആഹാരമാണ് ചോറ്. അതിനാൽ തന്നെ ചോറ് കഴിയ്‌ക്കണമെന്ന് വിദഗ്ദർ പറയുന്നു. മാത്രല്ല, ത്രിദോഷങ്ങൾ അതായത് വാതം, പിത്തം ,കഫം എന്നിവയുള്ളവർക്ക് പോലും ചോറ് വളരെ അനുയോജ്യമായ ആഹാരമാണെന്ന് പറയപ്പെടുന്നു. റസിസ്റ്റന്റ് സ്റ്റാർച്ച് കാൻസർ തടയാൻ പോലും ചോറ് സഹായിക്കുന്നുണ്ട്. ലിപ്പിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുകയും അഴുക്ക് ബാക്ടീരിയയുടെ വളർച്ച തടയുന്നതിനും ചോറ് കഴിക്കുന്നത് മൂലം സാധിക്കുന്നു.
ചോറ് കഴിയ്‌ക്കുന്നത് അകാല നരയ്‌ക്ക് തടയുകയും മുടിയുടെ വളർച്ചയ്‌ക്കും സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ചോറിലുള്ള സൾഫർ അടങ്ങിയ അമിനോ ആസിഡ് ആയ മെഥിയോണൈൻ ചർമത്തിന് ആരോഗ്യമേകുന്നു. കരളിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. ഉറക്കത്തെ മെച്ചപ്പെടുത്താനും ചോറ് കഴിക്കുന്നതിലൂടെ സാധിക്കുന്നു. അതുകൊണ്ട് തന്നെ പൂർണ്ണമായും ആഹാരക്രമത്തിൽ നിന്ന് ചോറ് മാറ്റി നിർത്തരുത് എന്നാണ് പറയപ്പെടുന്നത്.
Comments