നേപ്പാൾ അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം; ഖാലിസ്ഥാനി ഭീകരനും അമേരിക്കൻ പൗരനും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേപ്പാൾ അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം; ഖാലിസ്ഥാനി ഭീകരനും അമേരിക്കൻ പൗരനും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2026, 11:53 am IST
FacebookTwitterWhatsAppTelegram

ലക്നൗ: ഉത്തർപ്രദേശിലെ നേപ്പാൾ അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. ഖാലിസ്ഥാനി സംഘടനയായ വാരിസ് പഞ്ചാബ് ദേയുമായി ബന്ധമുള്ള രണ്ട് പേരുൾപ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.

ബഹ്റൈച്ച് ജില്ലയിലെ രൂപൈദിഹ അതിർത്തി ചെക്ക്‌പോസ്റ്റിലാണ് സംഭവം. നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. പഞ്ചാബിലെ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായ വിക്രംജീത് സിങ്ങും, അമേരിക്കൻ പൗരനും പഞ്ചാബിലെ മൊഗ സ്വദേശിയുമായ മൻവീർ സിങ് ധില്ലോണുമാണ് അറസ്റ്റിലായ ഭീകരർ.

രൂപൈദിഹ സ്വദേശികളായ സുരേഷ് കുമാർ പാഥക്, ദിലീപ് ഉപാധ്യായ്, വാഹന ഡ്രൈവറായ രാഹുൽ കുമാർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.  അനധികൃതമായി അതിർത്തി കടക്കാൻ ഭീകരർക്ക് സഹായം നൽകിയത് മൂന്നാംഗ സംഘമാണ്.  സശസ്ത്ര സീമാ ബൽ (എസ്എസ്ബി)യും ഉത്തർപ്രദേശ് പൊലീസും ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്. സാധുവായ യാത്രാരേഖകളില്ലാതെ അതിർത്തി കടക്കാൻ ശ്രമിച്ചവരെയാണ് പിടികൂടിയതെന്ന് ബഹ്റൈച്ച് പൊലീസ് സൂപ്രണ്ട് വിശ്വജീത് ശ്രീവാസ്തവ അറിയിച്ചു.

വിക്രംജീത് സിംഗും മൻവീർ സിങ് ധില്ലോണും കുറെ നാളായി ഒളിവിലായിരുന്നു. ഇരുവർക്കുമെതിരെ പഞ്ചാബ് പൊലീസ് വിവിധ കേസുകളിൽ അന്വേഷണം നടത്തിവരികയാണ്.  അടുത്തിടെയാണ് സാധുവായ യാത്രാരേഖകളില്ലാതെ നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പൗരനെ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ നിന്ന് എസ്എസ്ബി അറസ്റ്റ് ചെയ്തത്.

Tags: khalisthan
ShareTweetSendShare

More News from this section

പകൽ മുഴുവൻ കരഞ്ഞു, മുത്തശ്ശിയുടെ വേർപാട് താങ്ങാനായില്ല; സംസ്കാരത്തിനിടെ തീയിലേക്ക് ചാടി 30കാരൻ, ഗുരുതര പൊള്ളൽ

‘താമസിക്കാൻ വീടില്ല, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട്’; ആമിർ ഖാന്റെ അർധസഹോദരന്റെ ഇന്നത്തെ അവസ്ഥ വെളിപ്പെടുത്തി മുൻഭാര്യ

സിനിമ നിർമ്മിക്കാൻ പണം വാങ്ങി; വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയില്ല; തമിഴ് നടന് തടവുശിക്ഷ

വാങ്ചുക്കിന്റെ നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് സിജെപി

വാങ്ചുക്കിന്റെ ആരോഗ്യത്തിന് പ്രാർഥന; വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി; നിരാഹാരം അവസാനിപ്പിച്ച വാങ്ചുക്കിനോട് ആരോഗ്യം ശ്രദ്ധിക്കണമെന്ന് മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി

Latest News

സാംസ്കാരിക പ്രവർത്തകർ അരാജകവാദികളുടെ കുഴലൂത്തുകാരാകരുത്; നീറ്റ് പ്രതിഷേധത്തിന്റെ മറവിൽ കലാപശ്രമം: തപസ്യ

നേപ്പാൾ അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം; ഖാലിസ്ഥാനി ഭീകരനും അമേരിക്കൻ പൗരനും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്;കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്ത് , പ്രതി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു

സിജെപി കലാപം സിബിഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച് വീട്ടമ്മയുടെ മൃതദേഹം; ഭർത്താവ് പരിക്കേറ്റ് ആശുപത്രിയിൽ; ദുരൂഹത

പനമ്പള്ളി നഗറിലെ അനുമതിയില്ലാത്ത സിജെപി അനുകൂല സമരം ; റാപ്പർ വേടന്റെ മാനേജർ അടക്കമുള്ളവർക്കെതിരെ പൊതുവഴി തടഞ്ഞതിന് കേസ്

കൊടുങ്ങല്ലൂരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ അജ്ഞാത യുവാവിന്റെ ആക്രമണം; കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു; പുതിയ നോൺ-ഒഫിഷ്യോ അംഗങ്ങളെ നിയമിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies