ബംഗളൂരു: സർ എം വിശ്വേശ്വരയ്യ ടെർമിനൽ ഇനി ഗ്രീൻ സ്റ്റേഷൻ . സൗത്ത് വെസ്റ്റേൺ റയിൽവേ പൈലറ്റ് അടിസ്ഥാനത്തിൽ സോളാർ റൂഫ്ടോപ്പ് പാനലുകൾ സ്ഥാപിച്ചു.ഫൂട്ട് ഓവർബ്രിഡ്ജിന് സമീപമുള്ള നാല് ,അഞ്ച് പ്ലാറ്റ്ഫോമുകളിൽ 9.7 കെഡബ്യൂപി പാനലുകൾ സ്ഥാപിച്ചു.61.5 ചതുരശ്രമീറ്ററിൽ മുപ്പത് പാനലുകൾ സ്ഥാപിക്കാൻ ചിലവിട്ടത് 8.3 ലക്ഷം രൂപയാണ് .
പകൽ സമയത്ത്, ഉൽപാദിപ്പിക്കുന്ന സൗരോർജ്ജം സ്റ്റേഷനിൽ തന്നെ ഉപയോഗിക്കും. പ്രതിദിനം ഉൽപാദിപ്പിക്കുന്ന ഊർജ്ജം യഥാക്രമം 39 കെഡബ്യൂ എച്ചും 14,235 കെഡബ്യൂ എച്ചും ആയിരിക്കും,’ എസ്ഡബ്ല്യുആർ ജനറൽ മാനേജർ സഞ്ജീവ് കിഷോർ പറഞ്ഞു. 1.3 ലക്ഷം രൂപയായിരിക്കും വാർഷിക ചെലവ് .
മൂലധനച്ചെലവ് ആറ് വർഷത്തിനുള്ളിൽ വീണ്ടെടുക്കാൻ കഴിയുമെന്ന് എസ്ഡബ്ല്യുആർ ചീഫ് പിആർഒ ഇ വിജയ പറഞ്ഞു. ടെർമിനൽ പരിസ്ഥിതി സൗഹൃദവും ആധുനികമായ വാസ്തുവിദ്യയും കൂട്ടിയിണക്കിയുള്ളവയായിരിക്കും. 15,000 ചതുരശ്ര മീറ്ററിൽ മഴവെള്ള സംഭരണി സൗകര്യവും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.
പ്രതിദിനം മണിക്കൂറിൽ 50 മില്ലിമീറ്റർ കനത്ത മഴ പെയ്താലും വെള്ളം പമ്പ് ചെയ്യാൻ വിവിധ തലങ്ങളിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്, അധികൃതർ വ്യക്തമാക്കി
Comments