കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

Published by
Janam Web Desk

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. 30 കാരിയായ യുവതിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മൂന്ന് ദിവസത്തിനകം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കുതിരവട്ടത്ത് ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലെന്ന് നിരന്തരം പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.

ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ അടിയന്തിരമായി നിയമിക്കണമെന്നും ചുറ്റുമതിലിന്റെ ഉയരം കൂട്ടണമെന്നും പരിശോധന നടത്തിയ പോലീസ് സംഘം അറിയിക്കുകയുമുണ്ടായി. തുടർച്ചയായി കുതിരവട്ടത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾക്ക് കാരണം സുരക്ഷാ വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം.

24 സുരക്ഷാ ജീവനക്കാർ വേണ്ടയിടത്ത് നാല് പേരെ മാത്രമാണ് കുതിരവട്ടത്ത് പുതുതായി നിയമിച്ചിട്ടുളളത്. പാചകത്തൊഴിലാളികളുൾപ്പെടെയാണ് സുരക്ഷാജീവനക്കാരുടെ അധിക ചുമതല വഹിക്കുന്നത്. സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടെങ്കിലും താത്ക്കാലിക നിയമനം പോലും ഇതുവരെ നടത്തിയിട്ടില്ല.

Share
Leave a Comment