മുംബൈ : ഫാഷൻ ഡിസൈനറായ യുവതിയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിൽ 32 കാരിയെ അറസ്റ്റ് ചെയ്തു. സമൂഹമാദ്ധ്യമത്തിലൂടെയാണ് യുവതിയെ 32 കാരി പിന്തുടർന്ന് അധിക്ഷേപിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിനാണ് ഫാത്തിമ ആദിൽ ഷെയ്ഖിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
യുവതി ഇത്തരത്തിൽ പ്രവർത്തിക്കാൻ ഉണ്ടായ കാരണം വെളിപ്പെടുത്തിയിട്ടില്ല.മസഗോൺ സ്വദേശിയാണ് ഫാഷൻ ഡിസൈനർ. മാർച്ച് 28 ന് അജ്ഞാതനായ ഒരാളിൽ നിന്ന് യുവതിക്ക് സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപകരമായ സന്ദേശം ലഭിച്ചു.അജ്ഞാതനെ ബ്ലോക്ക് ചെയ്യുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവതിക്ക് മറ്റൊരു അക്കൗണ്ടിൽ നിന്നും സന്ദേശം ലഭിച്ചു.യുവതിയുടെ മകൻ ടാക്സിയിൽസ്കൂളിൽ പോകുന്ന വീഡിയോ ആയിരുന്നു ഇതിൽ ഒന്ന്. പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി പോയ ടാക്സിയിൽ ഒരാൾ അതിക്രമിച്ച് കയറുകയും വീഡിയോ ചിത്രീകരിച്ചതായും വ്യക്തമായി .
മാർച്ച് 30 നും , ഏപ്രിൽ 18 നും പരാതിക്കാരിയായ യുവതിക്ക് അധിക്ഷേപം നിറഞ്ഞ സന്ദേശങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ചും സൈബർ പോലീസും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
Comments