കൊച്ചി : നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി. കോടതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സ്വപ്‌ന ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എറണാകുളത്തെ പ്രത്യേക എറണാകുളത്തെ പ്രത്യേക കോടതിയാണ് സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും സ്വപ്ന നേരത്തെ എറണാകുളം ജില്ലാ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് രഹസ്യ മൊഴി രേഖപ്പെടുത്താൻ കോടതി നിർദ്ദേശിച്ചത്.
മൊഴി രേഖപ്പെടുത്തുന്നത് നാളെയും തുടരും. നാളെ ഉച്ചയ്‌ക്ക് 12 മണിക്ക് കോടതിയിലെത്തും. അറിയാവുന്നതെല്ലാം പറയും. അതിനുശേഷം എല്ലാം മാദ്ധ്യമങ്ങളോട് പറയുമെന്നും സ്വപന വ്യക്തമാക്കി.
Comments