ഇനി തേനീച്ച മത്സ്യമാണ്! ; തേനീച്ചയെ മത്സ്യങ്ങളുടെ കൂട്ടത്തിൽപ്പെടുത്തി കാലിഫോർണിയ കോടതി
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഇനി തേനീച്ച മത്സ്യമാണ്! ; തേനീച്ചയെ മത്സ്യങ്ങളുടെ കൂട്ടത്തിൽപ്പെടുത്തി കാലിഫോർണിയ കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 11:59 am IST
FacebookTwitterWhatsAppTelegram

തേനീച്ചയെ മത്സ്യങ്ങളുടെ വിഭാ​ഗത്തിൽപ്പെടുത്തി കാലിഫോർണിയ കോടതി. എന്ത് കൊണ്ട് തേനീച്ചയെ മത്സ്യങ്ങളുടെ നിരയിൽപ്പെടുത്തി എന്ന്
നാം അത്ഭുതത്തോടെ ചിന്തിക്കും. എന്നാൽ അതിന് ഒരു കാരണവുമുണ്ട്. ബംബിൾ ബീ എന്നറിയപ്പെടുന്ന തേനീച്ചയിലെ വിഭാ​ഗത്തെയാണ് ഇപ്പോൾ കാലിഫോർണിയ കോടതി മത്സ്യങ്ങളുടെ വിഭാ​ഗത്തിലേക്ക് ഉൾപ്പെടുത്തിയത്. വംശനാശഭീഷണി നേരിടുന്ന ജീവികളെ നിയമപരമായി സംരക്ഷിക്കുന്നതിന് വേണ്ടിയാണ് തേനീച്ചകളുടെ കൂട്ടത്തിൽ നിന്നും ബംബിൾ ബീയെ മാത്രം തരംതിരിച്ച് മത്സ്യങ്ങളുെടെ വിഭാ​ഗത്തിലേയ്‌ക്ക് ചേർത്തിരിക്കുന്നത്.

ഇവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ 2018 മുതൽ ആരംഭിച്ച ഒന്നാണ്. ബംബിൾ ബീ വിഭാ​ഗത്തിലെ നാല് ഇനം തേനീച്ചകളെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെർസെസ് സൊസൈറ്റി ഫോർ ഇൻവെർട്ടെബ്രേറ്റ് കൺസർവേഷൻ, സെന്റർ ഫോർ ഫുഡ് സേഫ്റ്റി, ഡിഫൻഡേഴ്‌സ് ഓഫ് വൈൽഡ് ലൈഫ് എന്നീ സംഘടനകൾ കാലിഫോർണിയയെ സമീപിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2019 ൽ കാലിഫോർണിയ ഫിഷ് ആൻഡ് ഗെയിം കമ്മീഷൻ ബംബിൾ ബീ വിഭാ​ഗത്തിൽപ്പെടുന്ന നാലിനം തേനീച്ചകളെ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചു.

നിർദ്ദേശത്തിന് പിന്നാലെ കാർഷിക സംഘടനകൾ കോടതിയെ സമീപിച്ചു. കാർഷിക സംഘടനകൾ കോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന വന്യജീവി ഉദ്യോ​ഗസ്ഥർക്കെതിരെ കേസ് നടത്തി. എന്നാൽ അവിടെ ഉയർന്ന പ്രധാന വാദം കാലിഫോർണിയ എൻഡാൻജേർഡ് സ്പീഷീസ് ആക്ട് പ്രകാരം സസ്യങ്ങൾ, ഉഭയജീവികൾ, ഉരഗങ്ങൾ, സസ്തനികൾ, പക്ഷികൾ, മത്സ്യങ്ങൾ എന്നിവയ്‌ക്ക് മാത്രമാണ് വംശനാശ ഭീഷണി നേരിടുന്നതായി അം​ഗീകരിക്കൂ എന്നതായിരുന്നു.

തുടർന്നാണ് കീഴ് കോടതിയുടെ തീരുമാനത്തെ മറികടന്ന് കാലിഫോർണിയ അപ്പിൽ കോടതി തേനീച്ചകളെ സംരക്ഷിക്കാനായി വ്യത്യസ്ഥ തീരുമാനം കൈക്കൊണ്ടത്. വംശനാശ ഭീഷണി നേരിടുന്ന നാലുതരം ബംബിൾ ബീകളേയും വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ കൂട്ടത്തിൽപ്പെടുത്തി സംരക്ഷണം നൽകാൻ കോടതി തീരുമാനിച്ചു. കാലിഫോർണിയ ഫിഷ് ആൻഡ് ​ഗെയിം കോഡ് പ്രകാരം മൊളസ്കുകൾ( ചിപ്പി, കക്ക, കണവ), കവച ജന്തുവർ​ഗങ്ങൾ, നട്ടെല്ലില്ലാത്ത ജീവിവർ​ഗങ്ങൾ ഇവയെല്ലാം മത്സ്യങ്ങളുടെ നിരയിൽ ഉൾപ്പെടും. അതിന്റെ അടിസ്ഥാനത്തിലാണ് നാലുതരം ബംബിൾ ബീകളെയും സംരക്ഷിക്കുന്നതിനായ് മത്സ്യങ്ങളുടെ ​ഗണത്തിൽപ്പെടുത്തിയിരിക്കുന്നത്.

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഹയർ സെക്കൻഡറി കരിയർ ദിന സർക്കുലറിൽ സംസ്കൃതത്തിന് ഇടമില്ല; ; പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ വ്യാപക എതിർപ്പ് : ശക്തമായ പ്രതിഷേധ മുന്നറിയിപ്പുമായി എൻ ടി യു

ഐഫോണിന് പകരം ലഭിച്ചത് താടി വളർത്തുന്ന ഓയിൽ; നഷ്ടപരിഹാരമായി 1.8 ലക്ഷം രൂപ; ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്

17 വര്‍ഷത്തെ ദേശീയ ടീം കരിയറിന് വിരാമം; അര്‍ജന്റീനയുടെ കരുത്തന്‍ ഓട്ടമെന്‍ഡി പടിയിറങ്ങി

വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം; ‘അഭയകിരണം’ പദ്ധതിയിൽ അപേക്ഷിക്കാം

പകൽ മുഴുവൻ കരഞ്ഞു, മുത്തശ്ശിയുടെ വേർപാട് താങ്ങാനായില്ല; സംസ്കാരത്തിനിടെ തീയിലേക്ക് ചാടി 30കാരൻ, ഗുരുതര പൊള്ളൽ

‘താമസിക്കാൻ വീടില്ല, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട്’; ആമിർ ഖാന്റെ അർധസഹോദരന്റെ ഇന്നത്തെ അവസ്ഥ വെളിപ്പെടുത്തി മുൻഭാര്യ

സാംസ്കാരിക പ്രവർത്തകർ അരാജകവാദികളുടെ കുഴലൂത്തുകാരാകരുത്; നീറ്റ് പ്രതിഷേധത്തിന്റെ മറവിൽ കലാപശ്രമം: തപസ്യ

നേപ്പാൾ അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം; ഖാലിസ്ഥാനി ഭീകരനും അമേരിക്കൻ പൗരനും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies