ഗാന്ധിനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗറിൽ കുഴൽ കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തി സൈന്യം. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കുട്ടി കുഴൽ കിണറിൽ വീണത്. ദൂദപൂർ ഗ്രാമത്തിലെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയായിരുന്നു അപകടം. കൃഷിയിടത്തിലെ തൊഴിലാളികളായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ.
#WATCH | Indian Army safely rescues 18-month old Shivam who had accidentally fallen into a 300-ft borewell in Dudhapur village located 20 km from Dhrangadhra Taluka of Surendranagar district, Gujarat
(Source: Defence PRO, Gujarat) pic.twitter.com/b58KM4kRCl
— ANI (@ANI) June 8, 2022
25 അടി താഴ്ചയിലേക്കാണ് കുട്ടി വീണത്. വിവരം അറിഞ്ഞയുടനെ ജില്ലാ ഭരണകൂടം ദുരന്തനിവാരണ അതോറിറ്റിയുമായും ദേശീയ ദുരന്ത നിവാരണ സേനയുമായും ബന്ധപ്പെട്ടു. കൂടാതെ ജില്ലാ ഭരണകൂടം സൈന്യത്തെയും വിവരമറിയിച്ചിരുന്നു. തുടർന്ന് രാത്രി 10.45-ഓടെ കുട്ടിയെ പുറത്തെടുക്കാനായി.
ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് സൈന്യമാണെന്നും പോലീസും മറ്റ് ഉദ്യോഗസ്ഥരും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയായതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Comments