ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ അനധികൃത നിർമ്മാണം; പരിശോധിക്കാൻ കേന്ദ്ര സംസ്ഥാന പുരാവസ്തു വകുപ്പുകളോട് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ അനധികൃത നിർമ്മാണം; പരിശോധിക്കാൻ കേന്ദ്ര സംസ്ഥാന പുരാവസ്തു വകുപ്പുകളോട് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 11:05 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിന്റെ സംരക്ഷിത പ്രദേശത്ത് നിർമ്മിച്ചിരിക്കുന്ന കാൻ്റീനും ടോയ്‌ലറ്റുകളും പരിശോധിച്ച് അവ പുരാതന സ്മാരകങ്ങൾക്ക് അപകടകരമല്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര പുരാവസ്തു വകുപ്പിനും സംസ്ഥാന പുരാവസ്തു വകുപ്പിനും മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകി.

അരിയല്ലൂർ ജില്ലയിലെ ഗംഗൈകൊണ്ട ചോളപുരത്ത് രാജേന്ദ്ര ചോളൻ ഒന്നാമന്റെ ഭരണകാലത്ത് നിർമ്മിച്ച ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിന് ആയിരം വർഷം പഴക്കമുണ്ട്. യുനെസ്‌കോ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ സംരക്ഷിത പ്രദേശങ്ങളിൽ നിർമാണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തഞ്ചാവൂർ ജില്ലയിലെ കുംഭകോണം താലൂക്കിലെ ടി.മാങ്കുടിക്ക് വേണ്ടി അഭിഭാഷകനായ ബാലഗുരു മദ്രാസ് ഹൈക്കോടതിയിൽ പൊതുതാൽപര്യ കേസ് ഫയൽ ചെയ്തു.

ഗംഗൈകൊണ്ട ചോളപുരം ഗംഗ ക്ഷേത്രത്തിൽ പുരാവസ്തു വകുപ്പിന് വേണ്ടി മൂന്ന് കോടി രൂപ ചെലവിൽ ബുക്ക് ഷോപ്പ്, റസ്റ്റോറൻ്റ്, ടോയ്‌ലറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുവെന്ന് ഹർജിയിൽ പറയുന്നു. സംരക്ഷിത ക്ഷേത്രത്തിൽ പുതിയ നിർമാണങ്ങൾ ഏറ്റെടുക്കാൻ നിയമാനുസൃത അനുമതി വേണം. അങ്ങിനെയുള്ള അനുമതിയില്ലാതെ നിർമാണം നടത്തുന്നത് കുറ്റകരമാണെന്നും ഹർജിയിൽചൂണ്ടിക്കാട്ടി.നിർമ്മാണം സ്മാരകത്തിന് നാശമുണ്ടാക്കുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ എല്ലാ പുരാതന സ്മാരകങ്ങളുടെയും സംരക്ഷകർ എന്ന നിലയിൽ പുരാതന സ്മാരകങ്ങൾ സംരക്ഷിക്കൽ ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെയും സംസ്ഥാന പുരാവസ്തു വകുപ്പുകളുടെയും കടമയാണെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഗംഗാപൂർവാല, ജസ്റ്റിസ് സത്യനാരായണ പ്രസാദ് എന്നിവർ പറഞ്ഞു.

സംരക്ഷിത സ്‌മാരകത്തിന് ഒരു തരത്തിലും അപകടകരമല്ലെന്ന് സ്ഥിരീകരിക്കാൻ, സംരക്ഷിത പ്രദേശത്തിനുള്ളിൽ നിർമ്മിച്ച ടോയ്‌ലറ്റും കഫറ്റീരിയയും സർവേ ചെയ്യാൻ കേന്ദ്ര സംസ്ഥാന പുരാവസ്തു വകുപ്പുകളോട് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു. പ്രദേശത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നും മാലിന്യം തള്ളുന്നത് തടയാൻ നടപടിയെടുക്കണമെന്നും നിർദേശിച്ചു. പ്രദേശത്ത് മാലിന്യം കണ്ടെത്തിയാൽ ഉടൻ നടപടിയെടുക്കണം.

പുരാതന സ്മാരകങ്ങൾക്ക് അവ അപകടകരമല്ലെന്ന് ഉറപ്പാക്കുക, കൂടാതെ, പുരാതന സ്മാരകങ്ങൾ അപകടപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളൊന്നും നടത്തരുതെന്നും അവർ ഉത്തരവിട്ടു. ഇവ സംരക്ഷിത മേഖലയ്‌ക്ക് പുറത്ത് സ്ഥാപിക്കണമെന്ന ഹരജിക്കാരന്റെ വാദം പരിഗണിച്ച് മൂന്ന് മാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പുരാവസ്തു വകുപ്പിനോട് ജഡ്ജിമാർ ആവശ്യപ്പെട്ടു കൊണ്ട് കേസ് അവസാനിപ്പിച്ചു .

Photo : Hindu Temples Guide Facebook Page

Tags: archaeological survey of indiaGangaikonda Cholapuram
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies