ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടി. ഓപ്പണിംഗ് ബാറ്റ്സ്മാൻ ഇഷാൻ കിഷന്റെ അർദ്ധസെഞ്ചുറിയും മുൻനിര ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനവുമാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. ട്വന്റി 20യിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന് സ്കോറാണിത്.
ഇഷാൻ കിഷൻ 48 പന്തിൽ 76 റൺസ് നേടി. 27 പന്തിൽ 36 റൺസ് നേടിയ ശ്രേയസ് അയ്യരും അവസാന ഓവറുകളിൽ ആഞ്ഞടിച്ച് 12 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ഹർദ്ദിക് പാണ്ഡ്യയും ഇന്ത്യൻ സ്കോർ ഉയർത്താൻ സഹായിച്ചു. ക്യാപ്ടൻ ഋഷഭ് പന്ത് 29 റൺസും റിതുരാജ് ഗെയ്ക്വാദ് 23 റൺസും നേടി. ദിനേശ് കാർത്തിക് 1 റണ്ണുമായി പുറത്താകാതെ നിന്നു.
കൊറോണ പോസിറ്റീവ് ആയ ഏയ്ഡൻ മാർക്രാമിന് പകരം ട്രിസ്റ്റാൻ സ്റ്റബ്സിനെ ഉൾപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
Comments