മുഖ്യമന്ത്രിയ്ക്ക് കറുത്ത മാസ്‌കിനോടും ഭയം? മാദ്ധ്യമ പ്രവർത്തകയുടെ കറുത്തമാസക് ഊരിമാറ്റി സംഘാടകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയ്‌ക്ക് കറുത്ത മാസ്‌കിനോടും ഭയം? മാദ്ധ്യമ പ്രവർത്തകയുടെ കറുത്തമാസക് ഊരിമാറ്റി സംഘാടകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 04:08 pm IST
FacebookTwitterWhatsAppTelegram

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വേദിയിൽ കറുത്ത മാസ്‌കിനും നിരോധനം. കറുത്തമാസ്‌ക് അണിഞ്ഞ് വന്ന മാദ്ധ്യമപ്രവർത്തകയുടെ മാസ്‌ക് നിർബന്ധിപ്പിച്ച് ഊരിമാറ്റി പകരം നീല മാസ്‌ക് നൽകിയതായി പരാതി. ജവഹർലാൽ നെഹ്രു മെട്രോ സ്‌റ്റേഷൻ പരിസരത്തെ പരിപാടിയിലാണ് സംഭവം.വ്യക്തമായ കാരണം പറയാതെയാണ് മാസ്‌ക് മാറ്റിച്ചതെന്ന് മാദ്ധ്യമപ്രവർത്തക ആരോപിച്ചു.

ഇന്ന് രാവിലെ കോട്ടയത്ത് നടന്ന പരിപാടിയിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മാദ്ധ്യമങ്ങൾക്കും വിചിത്രമായ തരത്തിലുള്ള നിയന്ത്രണങ്ങളാണ് സമ്മേളനം നടക്കുന്ന മാമ്മൻ മാപ്പിള ഹാളിൽ ഒരുക്കിയിരുന്നത്. ഒന്നരമണിക്കൂർ മുമ്പേ മാദ്ധ്യമപ്രവർത്തകർ പരിപാടിയ്‌ക്ക് അകത്ത് കയറി ഇരിക്കണമെന്നായിരുന്നു നിർദ്ദേശം.  മാദ്ധ്യമപ്രവർത്തകർക്കും കറുത്ത മാസ്‌കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. പ്രത്യേക പാസ്സ് വാങ്ങിയ മാദ്ധ്യമപ്രവർത്തകർക്ക് മാത്രമെ പരിപാടിയിൽ പങ്കെടുക്കാനായിരുന്നുള്ളൂ.

കോട്ടയത്ത് കെ ജി ഒ എ സമ്മേളന വേദിയിൽ മുഖ്യമന്ത്രി എത്തുന്നതിന് ഒന്നേകാൽ മണിക്കൂർ മുമ്പ് പ്രധാന കവലകളിലെല്ലാം മുന്നറിയിപ്പില്ലാതെ വാഹനം തടഞ്ഞത് ജനത്തെ വലച്ചിരുന്നു. വീട്ടിലെത്താനായി പിഞ്ചുകുഞ്ഞിനെയുമെടുത്ത് നഗരം ചുറ്റേണ്ട അവസ്ഥവരെ ജനങ്ങൾക്കുണ്ടായി.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം മറികടക്കാൻ സുരക്ഷവർദ്ധിപ്പിച്ചാണ് മുഖ്യമന്ത്രി പരിപാടികളിൽ പങ്കെടുക്കുന്നത്. കറുത്ത വസ്ത്രങ്ങളും കർച്ചീഫും മാസ്‌കുമടക്കമുള്ള സാധനങ്ങൾക്ക് മുഖ്യമന്ത്രിയുടെ പരിപാടികളിൽ വിലക്കുണ്ട്. പ്രതിഷേധക്കാർ കരിങ്കൊടി കാണിക്കുന്നത് ഏത് വിധേനയും നേരിടാനാണ് ഭീഷണിയുടെ പേരിൽ ഈ കനത്ത സുരക്ഷ.

വൻ സുരക്ഷാ വിന്യാസങ്ങൾക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കരിങ്കൊടി കാട്ടിയ രണ്ട് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അതീവ സുരക്ഷയുടെ ഭാഗമായി നാൽപ്പതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തിൽ 5 പേർ ഉണ്ടാകും. രണ്ട് കമാൻഡോ വാഹനങ്ങളും സുരക്ഷയ്‌ക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. എട്ട് അംഗ ദ്രുത കർമ്മ പരിശോധന സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. ഇത് കൂടാതെ ജില്ലകളിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഒരു പൈലറ്റ് വാഹനവും എസ്‌കോർട്ടും കൂടുതലായെത്തും.

Tags: journalistPinarayi VijayanBlack mask
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies