കൊച്ചി : തനിക്കെതിരെ കേസെടുത്തത് സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ ആയത് കൊണ്ടെന്ന് അഡ്വ. കൃഷ്ണരാജ്. മതനിന്ദ ആരോപിച്ച്
കൊച്ചി സെൻട്രൽ പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.താൻ ഒരു മതനിന്ദയും നടത്തിയിട്ടില്ല.ഷാജ് കിരൺ പറഞ്ഞതെല്ലാം ശരിയാകുകയാണ്. സ്വപ്നയുടെ വക്കീലിനെ പൂട്ടുമെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നു.അതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി മോഷണം നടത്തിയാൽ പറയാൻ പാടില്ലേ.എന്ത് വന്നാലും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും. ഹൈക്കോടതിയിൽ ചെല്ലാതിരിക്കാനാണ് തനിക്കെതിരെ പോലീസ് കേസെടുത്തത്. മുൻകൂർ ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. തനിക്ക് സംഘപരിവാർ സംഘടനകളുമായി യാതൊരു ബന്ധവുമില്ല.ഇത്തരം ആരോപണങ്ങൾക്ക് മറുപടിയില്ലെന്ന് പറഞ്ഞ കൃഷ്ണരാജ് ബന്ധമുണ്ടെങ്കിൽ തന്നെ എന്താണ് തെറ്റെന്നും ചോദിച്ചു.
164 മൊഴിക്ക് ഇനി രഹസ്യ സ്വഭാവമില്ലെന്നും അഫിഡവിറ്റായി കോടതിയിൽ കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനായ അഡ്വ. കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്
മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് . സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട സംഭവത്തിലാണ് കേസ്. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി ആർ നൽകിയ പരാതിയിലാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴിയാണ് പരാതി ലഭിച്ചത്.
295 എ പ്രകാരമാണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പാണിത്. മതസ്പർധയുണ്ടാക്കുന്ന വിധം അഭിഭാഷകൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന് പരാതിക്കാരൻ ആരോപിക്കുന്നു. കൃഷ്ണരാജിന്റെ സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളടക്കം പരിശോധിക്കുന്നുണ്ടൊന്നാണ് വിവരം.ഇതിന് പുറമെ അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ച് കൃഷ്ണരാജിനെതിരെ തിരുവനന്തപുരത്തും അനൂപ് പരാതി നൽകിയിട്ടുണ്ട്.















