തിരുവനന്തപുരം: വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ എസ്എഫ്ഐ നേതാവിന് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ സ്വീകരണം കൊടുത്തതിനെതിരെ എബിവിപി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ഹൈക്കോടതി ജാമ്യം റദ്ദാക്കി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോക്കാണ് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ സ്വീകരണം കൊടുത്തത്. നിയമ വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചുകൊണ്ടാണ് ക്രിമിനൽ കേസ് പ്രതിക്ക് ഇത്തരത്തിലൊരു സ്വീകരണം ഒരുക്കിയതെന്ന് ഡിജിപി അനിൽകാന്തിന് നൽകിയ പരാതിയിൽ പറയുന്നു.
എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും, നിരവധി ക്രിമിനൽ കേസിലും പ്രതിയായ ആർഷോയുടെ ജാമ്യം ഈ വർഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി റദ്ദ് ചെയ്യുന്നത്. പോലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതിക്ക് നിയമ വ്യവസ്ഥ ലംഘിച്ച് സ്വീകരണം കൊടുത്തവർക്കെതിരെയും, ഓദ്യോഗിക ചുമതല ദുർവിനിയോഗം ചെയ്തവർക്കെതിരെയും നടപടി എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Comments