തിരുവനന്തപുരം: തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക്.വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്.
പാർട്ടി പരിപാടി ആയതിനാലാണ് മാദ്ധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കാത്തതെന്ന് അക്കാദമി അധികൃതർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരിപാടിയെ കുറിച്ച് മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു.
അതേ സമയം മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്തുൾപ്പെടെ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.. ഇതിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് കൂടുതൽ സായുധ പോലീസിനെ വിന്യസിച്ചു.
Comments