റെക്കോർഡുകൾ കടപുഴക്കി സുനിൽ ഛേത്രി; മെസിക്കൊപ്പം എത്താൻ വെറും 2 ഗോളുകൾ മാത്രം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റെക്കോർഡുകൾ കടപുഴക്കി സുനിൽ ഛേത്രി; മെസിക്കൊപ്പം എത്താൻ വെറും 2 ഗോളുകൾ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 03:49 pm IST
Facebook
Twitter
WhatsAppTelegram

കരിയറിൽ തകർപ്പൻ ഫോം തുടരുന്ന ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. എ എഫ് സി ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ കഴിഞ്ഞ ദിവസം കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹോങ്കോംഗിനെതിരെ നാൽപ്പത്തിയഞ്ചാം മിനിട്ടിൽ നേടിയ ഗോളോടെ കരിയറിലെ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ മുപ്പത്തിയേഴുകാരൻ. ഈ ഗോളോടെ ഹംഗേറിയൻ ഫുട്ബോൾ ഇതിഹാസം ഫെറെങ്ക് പുസ്കാസിന്റെ 84 അന്താരാഷ്‌ട്ര ഗോൾ എന്ന നേട്ടത്തിനൊപ്പം എത്തി നിൽക്കുകയാണ് ഛേത്രി. അന്താരാഷ്‌ട്ര ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരിൽ അഞ്ചാമനാണ് ഛേത്രി ഇപ്പോൾ.

അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയുടെ 86 ഗോളുകൾ എന്ന റെക്കോർഡിനൊപ്പം എത്താൻ കേവലം 2 ഗോളുകൾ കൂടി മാത്രം മതി ഛേത്രിക്ക്. നിലവിൽ കളിക്കുന്ന താരങ്ങളിൽ ഗോളുകളുടെ എണ്ണത്തിൽ മൂന്നാമതാണ് ഛേത്രി. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് പട്ടികയിൽ മുന്നിൽ. 117 ഗോളുകളാണ് രാജ്യത്തിന് വേണ്ടി റൊണാൾഡോ സ്കോർ ചെയ്തിരിക്കുന്നത്.

കരിയറിൽ ഇതുവരെ ഇന്ത്യക്ക് വേണ്ടി 129 മത്സരങ്ങളാണ് സുനിൽ ഛേത്രി കളിച്ചത്. റെക്കോർഡുകളും വ്യക്തിഗത നേട്ടങ്ങളും താൻ കാര്യമാക്കാറില്ല എന്നാണ്, മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഛേത്രി നൽകിയ മറുപടി. മത്സരങ്ങൾ രാജ്യത്തിന് വേണ്ടി പരമാവധി ആസ്വദിച്ചു കളിക്കുകയാണ് ചെയ്യാറെന്നും അദ്ദേഹം പറയുന്നു.

അതേസമയം, സുനിൽ ഛേത്രിയുടെ നായക മികവിൻ കീഴിൽ കഴിഞ്ഞ ദിവസം ഇന്ത്യ എ എഫ് സി ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയിരുന്നു. ഹോങ്കോംഗിനെതിരായ 4-0 ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് പൂർത്തിയാക്കിയത്. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ പലസ്തീൻ ഫിലിപ്പീൻസിനെ പരാജയപ്പെടുത്തിയതോടെ തന്നെ ഇന്ത്യ യോഗ്യത നേടിയിരുന്നു.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഛേത്രിയുടെ മികവിൽ കംബോഡിയയെ ഇന്ത്യ 2-0 എന്ന സ്കോറിൽ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തിൽ ഛേത്രിയും മലയാളി താരം സഹലും നേടിയ ഗോളുകളുടെ മികവിൽ 2-1ന് അഫ്ഗാനിസ്ഥാനെയും ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പ് ഫുട്ബോളിന് യോഗ്യത നേടുന്നത്. 1964, 1984, 2011, 2019 വർഷങ്ങളിലാണ് ഇതിന് മുൻപ് ഇന്ത്യൻ എ എഫ് സി ഏഷ്യൻ കപ്പിൽ കളിച്ചത്.

Tags: lionel messiSunil Chhetri
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies