ഡല്‍ഹി: അക്രമത്തിന്റെ മറവില്‍ അഴിമതി നടത്തുകയാണ് കോണ്‍ഗ്രസ് എന്ന് ബിജെപി ദേശീയ നേതാവ് സുദാന്‍ശു ത്രിവേദി. നാഷണല്‍ ഹെറാള്‍ഡ് അഴിമതി കേസില്‍ രാഹുല്‍ ഗാന്ധി ഇഡിയ്ക്ക് മുന്നില്‍ ഹാജരായ സംഭവത്തെ തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി രാജ്യതലസ്ഥാനം നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മഹാത്മ ഗാന്ധിയുടെ കാലം മുതല്‍ ഇപ്പോള്‍ സോണിയ രാഹുല്‍ ഗാന്ധിമാരുടെ കാലഘട്ടം വരെയുള്ള സമയം കൊണ്ട് കോണ്‍ഗ്രസിന്റെ സ്ഥിതി എത്ര മാത്രം മോശമാണെന്ന് വ്യക്തമാക്കാന്‍ കഴിയുമെന്ന് സുദന്‍ഷു മാദ്ധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പരിഹസിച്ചു. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് തുടങ്ങിയവര്‍ക്ക് നേരെയാണ് പരിഹാസം ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിക്കു വേണ്ടി ഡല്‍ഹിയില്‍ നിലയുറപ്പിച്ചാല്‍ സംസ്ഥാനത്തെ കാര്യങ്ങള്‍ ആര് നോക്കുമെന്നും ചോദിച്ചു.
സത്യാഗ്രഹ മാര്‍ച്ച് സംഘടിപ്പിച്ചതിനെതിരെ ബിജെപിയുടെ ദേശീയ നേതാവ് സബിത് പത്രയും നേരത്തെ രംഗത്തെത്തിയിരുന്നു. ദേശീയ നേതാവ് അഴിമതി ആഘോഷിക്കുകയാണെന്നാണ് സംബിത് പത്ര വിമര്‍ശിച്ചത്. മഹാത്മഗാന്ധി സത്യത്തിനു വേണ്ടി പോരാടാനാണ് നിര്‍ദ്ദേശിച്ചത് എന്നാല്‍ കോണ്‍ഗ്രസ് അഴിമതി ആഘോഷിക്കാനാണ് ആഹ്വാനം ചെയ്യുന്നതെന്നും സംബിത് പത്ര പരിഹസിച്ചു.
Comments