കണ്ണൂർ: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ സുരക്ഷ ശക്തമാക്കി. ആക്രമണ സാദ്ധ്യതയുള്ളതായുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്. സുധാരകന്റെ വീടിന് ഇനി മുതൽ സായുധ സേന കാവൽ ഒരുക്കും. യാത്രകളിലും സായുധ പോലീസ് അദ്ദേഹത്തിന് അകമ്പടിയൊരുക്കും.
വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെ കോൺഗ്രസ് ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ വ്യാപക ആക്രമണം ആണ് ഉണ്ടായത്. ഇതിനിടെ സുധാകരന്റെ ഭാര്യയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചത്.
Comments