ആലപ്പുഴ: സ്വകാര്യ ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. ആപ്പൂർ സ്വദേശി അമ്പാടികണ്ണനെയാണ് മണ്ണഞ്ചേരി പോലീസ് പിടികൂടിയത്. ആലുപ്പുഴ കവുങ്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം.
ഇന്ന് പുലർച്ചെയായിരുന്നു അമ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. തുടർന്ന് പരിശോധനയ്ക്കായി എത്തിയ വനിത ഡോക്ടറെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. തുടർന്ന് പോലീസ് ആശുപത്രിയിലെത്തി. എന്നാൽ പോലീസിനെ ഭീഷണപ്പെടുത്തുന്ന സമീപനമാണ് ഇയാളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ പോലീസുകാരന്റെ തൊപ്പി തെറിപ്പിക്കുമെന്ന് അമ്പാടി പറഞ്ഞു. നിലവിൽ ഇയാൾക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. മുമ്പും സമാനമായ കേസിൽ അമ്പാടി പിടിയിലായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
Comments