വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. വാഷിംഗ്ടൺ ഡിസിയിലെ യു സട്രീറ്റിൽ നടന്ന വെടിവെയ്പ്പിൽ ഒരു കൗമാരക്കാരൻ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർക്ക് വെടിയേറ്റിട്ടുണ്ട്. യു സ്ട്രീറ്റ് നോർത്ത് വെസ്റ്റിൽ സംഘടിപ്പിച്ച ഒരു സംഗീത പരിപാടിക്കിടെയായിരുന്നു ആക്രമണം നടന്നത്. വൈറ്റ് ഹൗസിൽ നിന്നും രണ്ട് മൈൽ മാത്രം അകലെയാണ് സംഭവം. വെടിയേറ്റ പോലീസുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിസി പോലീസ് അറിയിച്ചു. പരിക്കേറ്റ മറ്റ് രണ്ട് പേരും സാധാരണക്കാരാണ്.
Large crowds react to situation at 14th & U streets in Washington, DC at 6:47pm. This was an incident prior to the evening shooting at the same location. @DCPoliceDept @nbcwashington @fox5dc pic.twitter.com/ZWhbo4dAHN
— Christian Mullins (@CMullins893) June 20, 2022
Developing: Multiple people have been shot including an officer, at 14th and U St in Washington, DC, according to authorities pic.twitter.com/ls1oQCCqSz
— philip lewis (@Phil_Lewis_) June 20, 2022
അമേരിക്കയിൽ വെടിവെയ്പ്പിനെ തുടർന്നുണ്ടാകുന്ന കൊലപാതകങ്ങൾ തുടർക്കഥയായതോടെ തോക്കുനിയമത്തിൽ കാര്യമായ മാറ്റം വരുത്തുമെന്ന് പ്രസിഡന്റ് ജോ ബൈജഡൻ പ്രഖ്യാപിച്ചിരുന്നു. ആയുധങ്ങൾ കൈവശം വെക്കുന്നത് നിരോധിക്കുകയോ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയോ അല്ലെങ്കിൽ ആയുധങ്ങൾ സ്വന്തമാക്കുന്നതിനുള്ള പ്രായപരിധി 18ൽ നിന്ന് 21 ആക്കുകയോ ചെയ്യുമെന്നാണ് ബൈഡന്റെ നിലപാട്.
ഇത് അമേരിക്കൻ പൗരന്മാരുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമോ നിഷേധമോ അല്ലെന്നും കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. എന്നാൽ ഇതിന് ശേഷവും തോക്ക് ഉപയോഗിച്ചുളള അക്രമങ്ങൾക്ക് കുറവുണ്ടായിട്ടില്ലെന്നാണ് വാഷിംഗ്ടൺ ഡിസിയിലെ സംഭവവും സൂചിപ്പിക്കുന്നത്.
Comments