അമേരിക്കയിൽ അയോദ്ധ്യ മാതൃകയിൽ ക്ഷേത്രം ഉയരുന്നു; മണ്ണ് കേരളത്തിലെ കുടുംബക്ഷേത്രങ്ങളിൽ നിന്ന്; ഒപ്പം ഹിന്ദു സർവകലാശാലയും ആഗോള ധനകാര്യ സ്ഥാപനവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമേരിക്കയിൽ അയോദ്ധ്യ മാതൃകയിൽ ക്ഷേത്രം ഉയരുന്നു; മണ്ണ് കേരളത്തിലെ കുടുംബക്ഷേത്രങ്ങളിൽ നിന്ന്; ഒപ്പം ഹിന്ദു സർവകലാശാലയും ആഗോള ധനകാര്യ സ്ഥാപനവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 10:32 am IST
Facebook
Twitter
WhatsAppTelegram

ഹൂസ്റ്റൺ: അമേരിക്കയിലെ ഹ്യൂസ്റ്റണിൽ അയോദ്ധ്യ മാതൃകയിൽ ക്ഷേത്രം ഉയരുന്നു. ലോക സമാധാനത്തിന്റെ പ്രതീകമായി സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ക്ഷേത്രം നിർമിക്കുന്നത്. പ്രശസ്തമായ ശ്രീ മീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായി അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് ക്ഷേത്രം പണിയുന്നത്.

ആറ്റുകാൽ തന്ത്രി വാസുദേവ ഭട്ടതിരിയുടെ പ്രാർത്ഥനയോടുകൂടിയാണ് ക്ഷേത്ര നിർമാണ വിളംബരം നടന്നത്. പ്രവാസി മലയാളികൾക്ക് കുടുംബക്ഷേത്രങ്ങളിലോ പരദേവതാ ക്ഷേത്രങ്ങളിലോ നിന്ന് ഒരു പിടി മണ്ണ് കൊണ്ടുവന്ന് പുതിയ ക്ഷേത്ര ഭൂമിയിൽ പ്രതിഷ്ഠിക്കാനുള്ള അപൂർവ അവസരവും ഒരുക്കിയിട്ടുണ്ട്.. കുടുംബത്തിന്റെയും വംശത്തിന്റെയും രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന പരദേവതകളുടെ ആചാരപരമായ ധർമങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ആത്മീയ സംരക്ഷണം ഉറപ്പാക്കപ്പെടുമെന്നാണ് വിശ്വാസം. ഇതുലൂടെ ഹിന്ദു ഗൃഹങ്ങളെ അയോദ്ധ്യയുമായി ആത്മീയ ബന്ധത്തിലേക്കു നയിക്കുന്ന സമഗ്ര സംരംഭമായി ക്ഷേത്രം മാറും.

2025 നവംബർ 23ന് ബാലാലയ പ്രതിഷ്ഠ കർമ്മം നടത്താനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ആ​ദ്യ ഘട്ടമായി അയോദ്ധ്യ ക്ഷേത്രത്തിന്റെ മാതൃകയിൽ ഹനുമാൻ പ്രതിഷ്ഠ ഉൾപ്പെടെ ഉള്ള ഭവ്യക്ഷേത്രം, കുടുംബ പാരമ്പര്യത്തിലെ ക്ഷേത്ര സങ്കല്പ ഇടങ്ങൾ, വിശാലമായ ആശ്രമം എന്നിവ നിർമിക്കും. 2026 നവംബർ 24ന് ആദ്യ ഘട്ടം പൂർത്തിയാകും.

അനുബന്ധമായി ഹിന്ദു സമൂഹത്തെ ശാക്തീകരിക്കുന്ന വിവിധ പ​ദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.  സനാതന ഹിന്ദു സർവകലാശാല, ആഗോള ധനകാര്യ സ്ഥാപനം എന്നിവ ഇതിൽ പ്രധാനമാണ്.   ആഗോള ധനകാര്യ സ്ഥാപനത്തിന്റെ രൂപീകരണം 2027 നവംബർ 24ന് നടക്കും. ഒപ്പം സർവ്വകലാശാലയുടെ സ്ഥാപനവും നടക്കുമെന്ന് കോർഡിനേറ്റർ രഞ്ജിത് പിള്ള അറിയിച്ചു.

ക്ഷേത്ര നിർമാണ വിളംബരം ചടങ്ങിൽ മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, എസ്എൻഡിപി യോഗം ഉപാദ്ധ്യ ക്ഷൻ തുഷാർ വെള്ളാപ്പള്ളി, അയ്യപ്പ സേവാസംഘം പ്രസിഡന്റ് എം. സംഗീത് കുമാർ, മുംബൈ രാമഗിരി ആശ്രമത്തിലെ സ്വാമി കൃഷ്ണാനന്ദഗിരി, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് നിഷ പിള്ള തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

Tags: USAayodhya temple
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies