നമ്മുടെ ജീവിത പങ്കാളികളെ സ്വയം തിരഞ്ഞെടുക്കാൻ ഇപ്പോൾ വഴികൾ ഏറെയാണ്. ഈ ആവശ്യങ്ങൾക്കായി മാട്രിമോണി സൈറ്റ് മുതൽ ഡേറ്റിംഗ് ആപ്പ് വരെ നമുക്ക് പ്രയോജനപ്പെടുത്താനാകും. ഇത്തരത്തിൽ നിരവധി പേരാണ് ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിച്ച് തങ്ങളുടെ പങ്കാളികളെ കണ്ടെത്തുന്നതും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വളർത്തുമൃഗങ്ങളുടെ ഡേറ്റിംഗ് സൈറ്റാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
യുഎസ് ഷെരിഫിന്റെ ഓഫീസാണ് പട്ടികൾക്കും പൂച്ചകൾക്കുമായുള്ള ഡേറ്റിംഗ് സൈറ്റ് ആരംഭിച്ചത്. ടെൻഡർ എന്നാണ് ഇതിന്റെ പേര്. ഡിപ്പാർട്ട്മെന്റിന്റെ പോലീസ് നായ കെ -9 ജുണിയുടെ സഹായത്തോടെ ഷെരീഫ് വെയ്ൻ ഐവിയാണ് ഈ ആശയം ആദ്യം അവതരിപ്പിച്ചത്.
ഓരോ ആഴ്ചയും ഉടമകളില്ലാത്ത നായുടെയും പൂച്ചയുടെയും ചിത്രങ്ങൾ സൈറ്റിൽ പോസ്റ്റ് ചെയ്യും. അവരുടെ വിവരങ്ങളും സൈറ്റിൽ പങ്കുവെക്കും. ഈ വളർത്തുമൃഗങ്ങൾക്ക് പറ്റിയ ഇണയുള്ളവർക്ക് മൃഗസംരക്ഷണ കേന്ദ്രത്തെ സമീപിച്ച്, അതിനെ വാങ്ങാവുന്നതാണ്. മൃഗങ്ങൾക്കും എക്കാലത്തേക്കും ഒരു വീട് എന്ന ആശയമാണ് ഈ ഡേറ്റിംഗ് സൈറ്റിൽ കൊണ്ടെത്തിച്ചത്. ഇതിനകം ആയിരത്തോളം പ്രൊഫൈലുകൾ സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. നിരവധി ആളുകൾ വളർത്തുമൃഗങ്ങളെ വാങ്ങുകയും ചെയ്തിട്ടുണ്ട്.
മൃഗങ്ങൾക്കുള്ള ഡേറ്റിംഗ് സൈറ്റിന് മികച്ച പ്രതികരണങ്ങളാണ് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. അവർക്കും എക്കാലത്തേക്കും ഒരു ഇണയെ ആവശ്യമാണെന്നും ഈ തീരുമാനം വളരെ ഉചിതമായെന്നുമുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
Comments